ലണ്ടൻ: പ്രധാനമന്ത്രിയെന്ന നിലയിൽ പാർലമെന്റിൽ ആദ്യമായി പരാജയമറിഞ്ഞെങ്കിലും ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽനിന്നു പിന്നോട്ടു പോകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.
മുൻ നിശ്ചയപ്രകാരം തന്നെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കും. വെള്ളിയാഴ്ച തന്നെ അടുത്ത വട്ടം ചർച്ചകൾക്കു തുടക്കം കുറിക്കുമെന്നും മേയ് വ്യക്തമാക്കി.
പാർലമെന്റിന്റെ അനുമതിയില്ലാതെ ബ്രെക്സിറ്റിന്റെ അന്തിമ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന ഭേദഗതിയാണ് പാർലമെന്റ് പാസാക്കിയത്. തെരേസയുടെ എതിർപ്പ് അവഗണിച്ചു ഭരണകക്ഷി എംപിമാരിൽ ചിലരും ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതോടെ 304 നെതിരേ 309 വോട്ടിന് ഭേദഗതി പാസാകുകയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് നടപടിക്രമങ്ങളിൽനിന്നു പിന്നോട്ടില്ല: തെരേസ മേയ്
10:43 PM Dec 15, 2017 | Deepika.com