കഴിഞ്ഞ ദിവസം റെഡിച്ചിൽ വച്ചു നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഓരോ ടോപ്പിക്കിനും പവർ പോയിന്റ് പ്രേസേന്റ്റേഷനും അതിനെത്തുടർന്ന് ഏഴു പേർ അടങ്ങിയ ഗ്രൂപ്പുകളും അവരെ നയിക്കാനായി ഓരോ ഗ്രൂപ്പിനും ലീഡേഴ്സും ഓരോ വിഷയങ്ങളെ പറ്റിയും ചർച്ചകൾ നടത്തി.
ബിഞ്ചു ജേക്കബ്, മേഴ്സി ജോണ്സൻ എന്നിവർ നേതുത്വം നൽകിയ സെമിനാറിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയുന്ന കെസിഎ മെംബേർസായ നാൽ്പതു പേരോളം സംബന്ധിച്ചു. അടുത്ത വർഷം ഒരു മുഴുവൻ ദിവസം നീളുന്ന സെമിനാർ നടത്തുവാനുള്ള സാധ്യതകളും ആരായും. കെസിഎ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ച നഴ്സിംഗ് സെമിനാറിൽ ഡോ. സിദിഖി, എൻഎച്ച്.എസ് പ്രൊഫെഷണൽ കോർഡിനേറ്റർ ഡോണ്‍ ടോൾഹുർസ്റ് എന്നിവർ ക്ലാസുകളെടുത്തു.
അടുത്തിടെ യുകെയിൽ ആരംഭിച്ച കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ചു പുതുതലമുറയെ മലയാള ഭാഷ പഠിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്കും കെസിഎ അന്നേദിവസം തുടക്കം കുറിച്ചു. വൈകുന്നേരം ആറിന് മലയാളം മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു യുകെ കോർഡിനേറ്റർ മുരളി വെട്ടത്തു, എബ്രഹാം എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന യോഗത്തിൽ വച്ചു മലയാളം മിഷൻ പ്രവർത്തനങ്ങൾ ഒൗദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയും പ്രധാന അധ്യാപകനായി പീറ്റർ ജോസഫിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
കെസിഎ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് സെക്രട്ടറി റെജി ജോർജ്, യുക്മ മിഡ്ലാണ്ട്സ് റീജണൽ പ്രസിഡന്റ് ഡിക്സ് ജോർജ്, സെക്രട്ടറി സന്തോഷ് തോമസ്, പീറ്റർ ജോസഫ്, ബിന്‍ജു ജേക്കബ്, മേഴ്സി ജോണ്സണ്, ലിസി ജേക്കബ്, ഷിബി ബിജിമോൻ, ജസ്റ്റിൻ മാത്യു, ബിൻസി ജോയ്, ജിൻസി എല്സോ, ജെന്‍സി പോൾ, ഷീന ആർഷൽ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.