ന്യൂജേഴ്സി: 2017ലെ ഗവർണറുടെ 'എൻവയോണ്‍മെന്റൽ എക്സലൻസ്' പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാർത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനയ്ക്ക് പുരസ്കാരം ലഭിച്ചത്. ഡിസംബർ 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്സി സ്റ്റേറ്റ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സഞ്ജന അവാർഡ് ഏറ്റുവാങ്ങി.
ഭൗമദിനമായ ഏപ്രിൽ 22 ന് സഞ്ജന സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിൻവശത്തെയും തെരുവിലെയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ തെരുവിലെ മുഴുവൻ ആളുകളും ഇതുപോലെ ചെയ്താൽ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവൾ പിതാവിനോട് പങ്കുവച്ചു. തുടർന്ന് ഇരുവരും ചേർന്ന് എസ്ഇഇ (സേവ് എർത്ത് & എൻവയോണ്‍മെൻറ്) എന്ന പേരിൽ ഒരു മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവർ അംഗങ്ങളായ ഡബ്ല്യൂഎംസി. എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് മത്സരത്തിൽ പങ്കെടുക്കാൻ അവർ എല്ലാവരെയും ക്ഷണിച്ചു. ജൂണ്‍ 5 മുതൽ ആ സമ്മർവെക്കേഷൻ പൂർണമായും പരിസ്ഥിതിയെ സംരക്ഷിക്കാനായി ചെയ്ത പ്രവൃത്തികൾ ഓരോരുത്തരും റെക്കോർഡ് ചെയ്യാനായിരുന്നു മത്സരം. 75 പേരോളം പങ്കെടുത്ത ഒരു മത്സരം സംഘടിപ്പിക്കുന്നതിന് പ്രേരണ നൽകുക വഴി നിരവധിയാളുകളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സഞ്ജനയ്ക്കായി. ഈ പ്രവർത്തനമാണ് സഞ്ജനയെ ഗവർണറുടെ പുരസ്കാരത്തിന് അർഹയാക്കിയത്. ഈ പുരസ്കാരം തന്നെയാണ് പരിസ്ഥിതി സംബന്ധമായി സംസ്ഥാനത്തെ പ്രധാന അവാർഡും.
ന്യൂജേഴ്സിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിലമതിക്കാനാകാത്ത സംഭാവന നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, കൂട്ടായ്മകൾ, യുവാക്കൾ തുടങ്ങിയവർക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. ന്യൂജേഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോണ്‍മെന്റൽ പ്രൊട്ടക്ഷൻ, ദ ന്യൂജേഴ്സി എൻവയോണ്‍മെന്റൽ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, ന്യൂജേഴ്സി കോർപറേഷൻ സ്പോണ്സർ എന്നിവ ന്യൂജേഴ്സി സ്റ്റേറ്റ് ലീഗ് ഓഫ് മുനിസിപ്പാലിറ്റീസുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ