ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഡിസംബർ 25നു വിപുലമായ പരിപാടികളോടെ നടത്തുന്നതിനു ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ വിഭാഗങ്ങളിലുള്ള 18 ഇടവകളുടെ ഐക്യ കൂട്ടായ്മയാണ് (ഐസിഇസിഎച്ച്). ഈ മാസം 25നു സ്റ്റാഫോർഡിലുള്ള ക്നാനായ കാതലിക് കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം അഞ്ചിന് ആഘോഷ പരിപാടികൾ ആരംഭിക്കും.
ഈ വർഷത്തെ ആഘോഷത്തിൽ മാർത്തോമ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ അഭി. ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയും സീറോ മലബാർ കത്തോലിക്ക സഭയിലെ ബിഷപ്പ് അഭി. ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും ക്രിസ്തുമസ് സന്ദേശങ്ങൾ നൽകുന്നതാണ്.
18 ഇടവകകളിൽ നിന്ന് ഗായകസംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ, തിരുപ്പിറവിയുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ സ്കിറ്റസ്, സംഘ നൃത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്നും ഈ അനുഗ്രഹീത സായം സന്ധ്യയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) 7134087394, ടോം വിരിപ്പൻ (സെക്രട്ടറി) 8324624596, ഡോ. അന്ന കെ. ഫിലിപ്പ് (പ്രോഗ്രാം) 7133052772, റവ. കെ.ബി.കുരുവിള (പിആർഒ ) 2816360327
റിപ്പോർട്ട്: ജീമോൻ റാന്നി