ന്യൂജേഴ്സി: ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) അടുത്ത തെരഞ്ഞെടുപ്പിൽ വനിതാ പ്രതിനിധിയായി ദീപ്തി നായർ മത്സരിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ദീപ്തി നായർ. മികച്ച സംഘാടക, നർത്തകി, ഗായിക, പ്രോഗ്രാം കോ ഓർഡിനേറ്റർ, എംസി തുടങ്ങി വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ദീപ്തി ഏവർക്കും വളരെ സുപരിചിതയുമാണ്.
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കെഎഎൻജെ)യുടെ കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തെ പ്രവർത്തനങ്ങളിൽ ദീപ്തിയുടെ സാന്നിധ്യം ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറിലധികം കുടുംബങ്ങൾ അംഗങ്ങളായുള്ള അസോസിയേഷന്റെ 2018-19 വർഷത്തെ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത് ദീപ്തിയുടെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരം കൂടിയാണ്. അസോസിയേഷന്റെ കൾച്ചറൽ അഫയേഴ്സ് കോ ഓർഡിനേറ്റർ, ജോയിന്റ് ട്രഷറർ തുടങ്ങിയ പദവികളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുള്ള ദീപ്തി ഫോമയുടെ നേതൃനിരയിലേക്ക് കടന്നുവരുന്നത് മാതൃ സംഘടനയുടെ പരിപൂർണ സമ്മതത്തോടെയും ആശീർവാദത്തോടെയുമാണ്. ജോണ്സണ് & ജോണ്സണ് കന്പനിയിൽ സേഫ്റ്റി മാനേജ്മെന്റ് കോ ഓർഡിനേറ്ററായി ജോലി ചെയ്യുന്നു ദീപ്തി. ഭർത്താവ്: സത്യ. മകൾ: റിയ
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ