+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അമേരിക്ക സന്ദർശിക്കുന്നു

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി 2018 ജനുവരി 25 മുതൽ ഏപ്രിൽ 30 വരെ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നു.ഷിക്കാഗോ, ടെക്സസ്, ന
ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അമേരിക്ക സന്ദർശിക്കുന്നു
ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി 2018 ജനുവരി 25 മുതൽ ഏപ്രിൽ 30 വരെ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നു.

ഷിക്കാഗോ, ടെക്സസ്, ന്യൂജേഴ്സി, ഫ്ളോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ആത്മീയ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കും. അഖില മലങ്കര ഓർത്തഡോക്സ് പ്രാർത്ഥനാ യോഗത്തിന്‍റെ പ്രസിഡന്‍റായിരുന്ന തിരുമേനി മികച്ച പ്രഭാഷകനും, ശ്രുതിമധുരമായ ആരാധനാ അർപ്പകനും, ധ്യാനഗുരുവുമാണ്. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം