റിയാദ്: കഴിഞ്ഞ ആറുമാസമായി ജോലിയോ ശന്പളമോ ഇല്ലാതെ ദുരിതക്കയത്തിൽ അകപ്പെട്ട തൊഴിലാളികൾക്ക് കൈതാങ്ങേകി ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കമ്മറ്റി മാതൃകയായി.
റിയാദ് ഖസീം റോസിലുള്ള ബൻബാൻ കാഡോ കണ്സ്ട്രക്ഷൻ കന്പനിയിലെ 120ൽ അധികം വരുന്ന തൊഴിലാളികളാണ് ഭക്ഷണത്തിനും പോലും വകയില്ലാതെ കഷ്ടപ്പാടിൽ അകപ്പെട്ടിരുന്നത്. കന്പനി അധികൃതരുമായി സംസാരിച്ചിട്ടും യാതൊരു പരിഹാരവും ലഭിക്കാത്ത സാഹചര്യത്തിലാണ് സോഷ്യൽ ഫോറം റിയാദ് കമ്മറ്റി ഇടപെട്ട് അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്.
ഇന്ത്യാ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളാണ് ലേബർ ക്യാന്പിലുള്ളത്. റിലീഫ് പ്രവർത്തനങ്ങൾക്ക് റിയാദ് കേരള സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീൻ തിരൂർ, ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി, വെൽഫയർ സെക്രട്ടറി മെയ്നുദ്ദീൻ മലപ്പുറം, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ ഫാറോഖ്, അഷറഫ് വേങ്ങൂർ, ബാപ്പൂട്ടി മലപ്പുറം, ഷാജഹാൻ എന്നിവർ നേത്യത്വം നൽകി.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ