മനാമ: ബഹ്റൈൻ 46-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈൻ നടത്തുന്ന വിവിധ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 'അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന പേരിൽ രണ്ട് രക്തദാന ക്യാന്പുകൾ ആരംഭിക്കും. രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ 23-ാമത് രക്തദാന ക്യാന്പ് ബഹ്റൈൻ ബിഡിഎഫ് ഹോസ്പിറ്റലിലും 24-ാമത് രക്തദാന ക്യാന്പ് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ മനാമ സൽമാനിയ മെഡിക്കൽ സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ആരോഗ്യമന്ത്രാലയവുമായും ബഹ്റൈൻ ഡിഫൻസ് ഹോസ്പിറ്റലുമായും സഹകരിച്ച് ലോകത്തിലെ പ്രമുഖ ട്രാവൽ സ്കൂൾ ബാഗ് നിർമ്മാതാക്കളായ പാരാജോണിന്റെ സഹായത്തോടെയാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 8 വർഷക്കാലയളവിൽ 22 ക്യാന്പുകളിലായി 3000 ത്തിലധികം പേർ രക്തം ദാനം നൽകിയിട്ടിണ്ട്. ഇതിനു പുറമെ അടിയന്തിര ഘട്ടങ്ങളിൽ വിളിച്ചപ്പോഴെല്ലാം രക്തം ദാനം ചെയ്തിട്ടുണ്ട്. ബഹ്റൈനിൽ ഇത്ര വിപുലമായ ക്യാന്പ് സംഘടിപ്പിച്ചിട്ടുള്ളതും ഡാറ്റ ശേഖരിച്ച് പ്രവർത്തിക്കുന്നതും കഐംസിസി മാത്രമാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്യാന്പിന്റെ വിജയത്തിനായി 51 അംഗ പ്രത്യേക ആക്ടീവ് ടീമും വിവിധ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. ബഹ്റൈന്റെ വിവിധ ഏരിയകളിൽ നിന്നായി സ്ത്രീകൾ അടക്കമുള്ള നിരവധി പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
അപകടം രോഗം തുടങ്ങിയവ കാരണം രക്തം നഷ്ടപ്പെട്ട് മരണത്തെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി നടത്തുന്ന ഈ മഹത് സംരംഭത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ് ജീവസ്പർശം എന്ന പേരിൽ കെഎംസിസി നടത്തുന്ന രക്തദാന ക്യാന്പിന്റെ സവിശേഷത.
മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതരസംസ്ഥാന പ്രവാസികളും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി എത്താറുണ്ട്. രക്തദാന സേവനത്തിന് നൂതന സാങ്കേതിക വിദ്യ കൂടുതൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആപ്ലിക്കേഷൻ കഐംസിസി ബഹ്റൈൻ ബ്ലഡ് ബുക്ക്, ജിസിസിയിൽ ആദ്യമായി കെഎംസിസി ആരംഭിച്ചിട്ടുണ്ട്.
അത്യാവശ്യഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡയറക്ടറിയും വെബ്സൈറ്റും പ്രവർത്തിച്ചു വരുന്നു. കൂടാതെ കെഎംസിസി ബ്ലഡ് ഗ്രൂപ്പ് എന്ന് ടൈപ്പ് ചെയ്ത് 39841984, 39881099 എന്നീ നന്പറുകളിലേക്ക് എസ്എംഎസ് അയച്ചാലും തൽസമയ രക്തദാന സേവനം നടത്തി വരുന്നു. ക്യാന്പുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 36645453, 33782478, 33161984 എന്നീ നന്പറുകളിലും സൗജന്യ വാഹനം ലഭിക്കേണ്ടവർ 33189006, 33056328, 33782478 എന്നീ നന്പറുകളിലും ബന്ധപ്പെടേണ്ടതാണ്.