കുവൈത്ത് സിറ്റി: കേരളാ എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്തും (KEFAK) വിവിധ ജില്ലാ അസോസിയേഷനുകയുമായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർജില്ലാ ടൂർണമെന്റിന് സീസണ് അഞ്ചിന്റെ കിക്കോഫ് വ്യാഴാഴ്ച വൈകിട്ട് മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ ഫോർമർ കുവൈത്ത് ദേശീയ ഫുട്ബോൾ താരം ഫഹദ് അൽ ദൗസരി നിർവ്വഹിക്കും.
പ്രശസ്ത കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദ് മുഖ്യ അഥിതിയായിരിക്കും . രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാസ്റ്റേഴ്സ് വിഭാഗത്തിലും സോക്കർ ലീഗ് വിഭാഗത്തിലുമായി പ്രമുഖരായ ഒൻപത് ജില്ലാ ടീമുകൾ പങ്കെടുക്കും. മാസ്റ്റേഴ്സ് ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ മലപ്പുറം തിരുവനന്തപുരത്തെ നേരിടുന്പോൾ സോക്കർ ലീഗിലെ നിലവിലെ ജേതാക്കളായ കെഡിഎഫ്എ കോഴിക്കോട് തിരുവനന്തപുരവുമായി കൊന്പുകോർക്കും ടൂർണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ