കോട്ടയം: ബർമിംഗ്ഹാമിലെ വാൾസാളിൽ ദീർഘകാലമായി താമസിച്ചിരുന്ന കോട്ടയം സ്വദേശി ആൻസി സിമ്മി(51) നിര്യാതയായി. കാൻസർ രോഗബാധിതയായി കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണമടയുകയായിരുന്നു. ഭർത്താവ് കോട്ടയം അയ്മനം പരിപ്പ് സ്വദേശി മുളക്കൽ സിമ്മി. മക്കൾ: സിയാ , ലിയാ, എബിസണ്‍. ആഷിൻ സിറ്റി ടൂർസ് ഉടമയും മുൻ യുകെ കെസിഎ വൈസ് പ്രസിഡന്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ്.
.ന്യൂകാസിലിൽ താമസിക്കുന്ന ജിജോ മാധവപ്പള്ളി , മോളി ജോയി , ജെസ്സി ബൈജു എന്നിവർ, സെലിൻ രാജേഷ് (ദുബായ്), സാലി ബേബി (ഇടക്കോലി) എന്നിവർ സഹോദരങ്ങളാണ്. കല്ലറ മാധവപ്പള്ളിൽ പരേതനായ ജോസഫ് , അന്നക്കുട്ടി ദന്പതികളുടെ പുത്രിയാണ്.
സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. കഴിഞ്ഞ മൂന്നു മാസം മുൻപാണ് ആൻസിക്ക് കാൻസർ രോഗബാധ തിരിച്ചറിയുന്നത്. ഇവിടെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി നാട്ടിൽ ചികിത്സയിലായിരുന്നു. ഭർത്താവ് സിമ്മിയും ആൻസിയോടൊപ്പം നാട്ടിലൈയിരുന്നു. രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാരിത്താസിൽ പ്രവേശിപ്പിച്ചത്. യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന ക്യാൻസർ മരണ പരന്പരയിൽ കഴിഞ്ഞ ദിവസം മിഡിൽസ്ബറോയിൽ ബെന്നിയും കൊവെൻട്രിയിൽ ജെറ്റ്സിയും മരണമടഞ്ഞിരുന്നു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ആൻസി സിമ്മി നിര്യാതയായി
05:14 PM Dec 14, 2017 | Deepika.com