പാരീസ്: ഫ്രാൻസിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കാത്തത് അപമാനകരമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍. ആഗോള താപനത്തിനെതിരായ യുദ്ധത്തിൽ നമ്മൾ തോറ്റുകൊണ്ടിരുക്കുകയാണെന്നും അദ്ദേഹം ലോക നേതാക്കൾക്കു മുന്നിൽ പരിതപിച്ചു.
കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നമ്മുടെ നടപടികൾക്ക് വേഗം പോരാ. അതാണ് പ്രധാന പ്രശ്നം. നമ്മൾ ഓരോരുത്തരും ശക്തമായി പ്രവർത്തിക്കണം. കാരണം, നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്, അദ്ദേഹം ഓർമിപ്പിച്ചു.
അനേകം ലോകനേതാക്കളും നൂറുകണക്കിന് മന്ത്രിമാരും കന്പനി മേധാവികളും പരിസ്ഥിതി പ്രവർത്തകരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വണ്‍ പ്ലാനറ്റ് ഉച്ചകോടി എന്നാണ് ഇക്കുറി പാരിസ് ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നത്. 195 രാജ്യങ്ങൾ ഒപ്പുവച്ച ആദ്യത്തെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയ്ക്കു തുടർച്ചയായാണ് രണ്ടു വർഷത്തിനിപ്പുറം ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കാലാവസ്ഥാ ഉച്ചകോടിയിൽ യുഎസ് അസാന്നിധ്യം അപമാനകരം: മാക്രോണ്‍
11:02 PM Dec 13, 2017 | Deepika.com