സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ 'ച​ങ്ങാ​തി​ക്കൂ​ട്ടം​' വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു

10:44 PM Dec 13, 2017 | Deepika.com
സൂ​റി​ച്ച്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സാ​മൂ​ഹ്യ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ച​ങ്ങാ​തി​ക്കൂ​ട്ടം സൂ​റി​ച്ചി​ൽ മാ​ർ​ച്ച് 10ന് ​ഡോ. സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം ഒ​രു​ക്കും. ഈ ​സം​വാ​ദ സ​ദ​സി​ന് അ​നു​ബ​ന്ധ​മാ​യി ഒ​രു​ക്കി​യ വെ​ബ് സൈ​റ്റി​ന്‍റെ പ്ര​കാ​ശ​നം ന​ട​ന്നു. ച​ങ്ങാ​തി​ക്കൂ​ട്ടാം​ഗ​മാ​യ ഫൈ​സ​ൽ കാ​ച്ച​പി​ള്ളി​യാ​ണ് വെ​ബ് ഡി​സൈ​ൻ ചെ​യ്ത​ത്. www.changathi.ch എ​ന്നാ​ണ് വെ​ബ്സൈ​റ്റി​ന്‍റെ നാ​മം. ടോം ​കു​ള​ങ്ങ​ര​യാ​ണ് കൂ​ട്ടാ​യ്മ​യു​ടെ അ​ഡ്മി​ൻ.

മ​ല​യാ​ള ഭാ​ഷ​യി​ലു​ള്ള സം​വാ​ദ​ങ്ങ​ളും ച​ർ​ച്ച​ക​ളു​മാ​യി സ​ദ​സു​ക​ൾ ഒ​രു​ക്കു​ന്ന കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​ണ് ഇ​ള​യി​ടം മാ​ഷി​ന്‍റെ പ്ര​ഭാ​ഷ​ണം. ഇ​ള​യി​ടം മാ​ഷി​ന്‍റെ ആ​ദ്യ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​ണി​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.changathi.ch എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ