അൽഹസ: സൗദി അറേബ്യയിലെ പുതിയ തൊഴിൽസാഹചര്യം മനസിലാക്കി കേരളത്തിലെ ഇടതുമുന്നണി സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമായി നടപ്പിലാക്കുന്നതിന്നായുള്ള നടപടികൾ ഉൗർജ്ജിതമാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി മുഖ്യപത്രാധിപരുമായ എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അൽഹസയിൽ ഇടതു സർക്കാരിന്റെ പതിനെട്ടു മാസങ്ങൾ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനു ഒരു വിഭാഗം മാധ്യമങ്ങൾ വിമുഖത കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. നോർക്ക പ്രവാസികാര്യ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രവാസിക്ഷേമനിധി ഡയറക്ടർ ജോർജ് വർഗീസ് വിശദീകരിച്ചു. യോഗത്തിൽ നവോദയ ഹഫൂഫ് ഏരിയാ പ്രസിഡന്റ് കൃഷ്ണൻ കൊയിലാണ്ടി അധ്യക്ഷനായി. മുബാറസ് ഏരിയാ സിക്രട്ടറി ജോസ് മാനാടൻ സ്വാഗതവും ഹഫൂഫ് ഏരിയ സെക്രട്ടറി ജയപ്രകാശ് നന്ദിയും പറഞ്ഞു. അലഹസയിലെ ചരിത്രസ്മാരകമായ ജബൽഗാരയിലും അദ്ദേഹം സന്ദർശനം നടത്തി. കേന്ദ്ര വൈ: ഹനീഫ മൂവാറ്റുപുഴ, കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ സലിം മണാട്ട്, എം ആർ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം