ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഒന്പതിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുട്ബോൾ ക്യാന്പ് 'ഫോക്കോ സോക്കർ 2017' ന് ഉജ്വല തുടക്കം. പ്രശസ്ത ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം വിജയൻ ക്യാന്പ് സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. മുൻ ഇന്ത്യൻ ഫുട്ബോളറുടെ സന്ദർശനം ക്യാന്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൂടുതൽ ആവേശമായി. ക്യാന്പിന്റെ മുഖ്യ പരിശീലകനായ ന്ധസയ്ദ് ഹുസൈൻന്ധ ഐഎം വിജയനുമായി പല ക്ലബ്ബുകളിലും ഒരുമിച്ചു കളിച്ചതും, ഫോക്കോ സോക്കറിന് വളരെ നിലവാരമുള്ള പരിശീലകരെ വച്ചു ക്യാന്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിനേയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ചടങ്ങിൽ ഫോക്കസിന്റെ സ്നേഹോപഹാരം സൗദി ഇന്ത്യൻ ഫൂട്ബോൾ കോണ്ഫെഡറേഷൻ (സിഫ്കോ) സെക്രട്ടറി ജനറലും, ഫോക്കോ സോക്കർ ചീഫ് അഡ്വൈസറുമായ ഡോ.അബ്ദുസലാമിൽ നിന്നും വിജയൻ ഏറ്റുവാങ്ങി.
നേരത്തെ നടന്ന ക്യാന്പ് ഉദ്ഘാടനം ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് റഫീഖ് കൂട്ടിലങ്ങാടി നിർവഹിച്ചു. ചടങ്ങിൽ ഫോക്കോ സോക്കർ ഉപദേശക സമിതി അംഗങ്ങളായ റസാഖ് തെക്കെപുറം, അബ്ദുൽ റസാഖ്, സൗദി ഇന്ത്യൻ ഇസ്വാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, അൽ അബീർ മെഡിക്കൽ സെന്റർ പിആർഒ മാലിക്ക് മഖ്ബൂൽ, സിഗ്മാ കോട്ടിംഗ് കണ്ട്രി സെയിൽസ് മാനേജർ മനോജ്, അൽ റയാൻ പോളി ക്ലിനിക് മാർക്കറ്റിങ്ങ് തലവൽ അബ്ദുൽ റഷീദ്, ഇന്ത്യൻ സ്ക്കൂൾ മാനേജിങ്ങ് കമ്മറ്റി അംഗം റഷീദ് ഉമർ, സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് നജാത്തി, ഫോക്കസ് ചീഫ് അഡ്വസർ യൂസുഫ് കൊടിഞി എന്നിവർ ആശംസകൾ നേർന്നു.
കളിക്കളത്തിൽ സൗഹൃദവും പരസ്പര ബഹുമാനവും വളർത്തുക എന്ന സന്ദേശം നൽകുവാൻ പ്രതീകാത്മക ഹീലിയം ബലൂണുകൾ ആകാശത്തേക്ക് പറത്തി. രണ്ട് മാസത്തെ ക്യാന്പിന് ശേഷം ഫോക്കസിന്റെ കീഴിൽ ഗ്രാന്റ് ഫിനാലെയും ക്യാന്പഗംങ്ങളുടെ പ്രദർശന മൽസരങ്ങളും സംഘടിപ്പിക്കുമെന്നും മികച്ച അംഗങ്ങൾക്ക് തുടർ പരീശീലനത്തിന് ഉതകുന്ന സൗകര്യങ്ങൾ ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു.
ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ സിഒ അൻസാർ കടലുണ്ടി, സുനീർ, ഷിയാസ്, ഫവാസ് ഇല്ലിക്കൽ, ഷമീൽ, ആദിൽ, റമീസ്, ഷാജി ബദറുദ്ധീൻ, സജിൽ, അൻഷാദ് എന്നിവർ പരിപാടികളും സകരിയ, വസീം, ബൈജു, സയ്ദ് ഹുസൈൻ എന്നിവർ ക്യാന്പും നിയന്ത്രിച്ചു. ഫോക്കസ് സൗദി ദമ്മാം ചാപ്റ്റർ സി ഒ ഒ. അബ്ദുല്ല തൊടിക സ്വാഗതം പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം