ദമ്മാം: നവോദയ സാംസ്കാരിക വേദിയുടെ 2018 മെന്പർഷിപ്പ് ക്യാന്പയിൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെന്പറും ദേശാഭിമാനി പത്രാധിപരുമായ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായാണ് നവോദയ പരിഗണിക്കപ്പെടുന്നത്. ലോകജനതയ്ക്ക് മുന്നിൽ മലയാളികൾക്ക് അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ പര്യാപ്തമാക്കുന്നവയാണ് കേരളത്തിന്റെ നേട്ടങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മതമോ രാഷ്ട്രീയമോ തടസമാകാതെ മുഴുവൻ മലയാളികളും നവോദയയിൽ അണിചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവിശ്യയിലെ വിവിധ ഏരിയകളിൽ നിന്നും നൂറുകണക്കിനുപേർ എത്തിച്ചേർന്നിരുന്നു. ജനറൽ സെക്രട്ടറി എം.എം നയിം സ്വാഗതം ആശംസിച്ചു. പ്രസിഡൻറ് പവനൻ മൂലക്കീൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രക്ഷാധികാരികളായ ജോർജ്ജ് വർഗീസ്, പ്രദീപ് കൊട്ടിയം, കേന്ദ്ര വനിതാവേദി കണ്‍വീനർ സുഷമാ രജി, ബാലവേദി കണ്‍വീനർ ഷൈസ അഷ്റഫ്, തുടങ്ങി നിരവധി നേതാക്കൾ സംബന്ധിച്ചു. സ്പോർട്സ് 2017െൻറ സാംസ്കാരിക ഘോഷയാത്രയുടെ പുരസ്കാരങ്ങളും പ്രസ്തുത ചടങ്ങിൽ ഗോവിന്ദൻ മാസ്റ്റർ വിതരണം ചെയ്യുകയുണ്ടായി. കേന്ദ്ര ട്രഷറർ സുധീഷ് തൃപ്രയാർ ചടങ്ങിന് നന്ദി അറിയിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം