ബെർലിൻ: ജർമനിയിൽ സർവീസ് ആരംഭിക്കാൻ ഈസിജെറ്റ് നൽകിയ അപേക്ഷ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. സർവീസ് അവസാനിപ്പിച്ച എയർ ബെർലിൻ ഒഴിച്ചിടുന്ന ഇടം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷ് ബജറ്റ് എയർലൈനായ ഈസിജെറ്റിന്റെ നീക്കം. എയർബെർലിനെ ഏറ്റെടുത്ത ലുഫ്താൻസ തന്നെയായിരിക്കും അവരുടെ പ്രധാന എതിരാളികളും.
എയർ ബെർലിന്റെ അഭാവത്തിൽ ജർമനിയിലെ ആഭ്യന്തര വിമാന യാത്രാ നിരക്കുകളിൽ വർധന വരുന്ന പ്രവണതയാണുള്ളത്. ഇതു നേരിടാനും ഈസിജെറ്റിന്റെ സാന്നിധ്യത്താൽ സാധിക്കുമെന്നാണ് വിലയിരുത്തൽ.
എ320 വിമാനങ്ങളിൽ 25 എണ്ണം പാട്ടത്തിനെടുത്താണ് ഈസിജെറ്റ് സർവീസ് തുടങ്ങുന്നത്. പൂട്ടിപ്പോയ എയർബെർലിനിൽ ജോലി ചെയ്തിരുന്ന എണ്ണായിരത്തോളം പേരിൽ ആയിരത്തോളം പേർക്ക് അവർ ജോലിയും നൽകും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ പറക്കാൻ ഈസിജെറ്റിന് യൂറോപ്യൻ യൂണിയന്റെ അനുമതി
10:29 PM Dec 13, 2017 | Deepika.com