അലബാമ: 1990നു ശേഷം പരാജയം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത റിപ്പബ്ലിക്കൻ ഉരുക്കുകോട്ടയിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ഡഗ് ജോണ്സന് ഉജ്ജ്വല വിജയം. അവസാന നിമിഷം ട്രംപ്, റോയ് മൂറിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയെങ്കിലും മൂറിന് വിജയിക്കാനായില്ല. 12നു നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ലൈംഗീക അപവാദത്തിൽ ഉൾപ്പെട്ട റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റോയ് മൂറിനെ 50.38 ശതമാനം വോട്ടുകൾ നേടിയാണ് ഡഗ് ജോണ്‍സ് പരാജയപ്പെടുത്തിയത്. റോയ് മൂറിന് 48.24 ശതമാനം വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളൂ. പരാജയം അംഗീകരിക്കുവാൻ റോയ് മൂർ തയ്യാറായിട്ടില്ല. വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടാനാണ് തീരുമാനം.
ഇതിനിടെ, വിജയിച്ച ഡമോക്രാറ്റിക് സ്ഥാനാർഥി ജോണ്‍സിനെ അഭിനന്ദിച്ചു കൊണ്ടു ട്രംപ് ട്വിറ്റർ സന്ദേശമയച്ചു. 25 വർഷത്തിനുശേഷം അലബാമയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഡമോക്രാറ്റിക് സെനറ്ററാണ് ഡഗ് ജോണ്‍സ്. ഡഗ് ജോണ്‍സിന്റെ വിജയം ലൈംഗീക അപവാദങ്ങളിൽ നട്ടം തിരിയുന്ന ട്രംപിന്റെ രാജി ആവശ്യപ്പെടുന്നതിനു ഡമോക്രാറ്റിക് പാർട്ടിക്ക് കരുത്തേകുമെന്നാണ് കരുതപ്പെടുന്നത്. സെനറ്റിൽ റിപ്പബ്ലിക്കന്‍ ഒരു സീറ്റു കൂടി നഷ്ടപ്പെട്ടു. ( 51 - 49) എന്നതാണ് ഇപ്പോൾ നിലവിലുള്ള പാർട്ടി നില.
റിപ്പോർട്ട്: പി.പി. ചെറിയാൻ