+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ ഭാ​ഷ​യി​ൽ ക്രി​സ്തു​മ​സ് ആ​രാ​ധ​ന എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യി​ൽ

ഹൂ​സ്റ്റ​ണ്‍: സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ഇ​ട​വ​ക​യും ഓ​ൾ സെ​യ്ന്‍റ്സ് ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ഇം​ഗ്ലീ​ഷി​ലും ക്രി​സ്തു​മ​സ് ആ​ര
ഇ​ന്ത്യ​ൻ ഭാ​ഷ​യി​ൽ ക്രി​സ്തു​മ​സ് ആ​രാ​ധ​ന എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യി​ൽ
ഹൂ​സ്റ്റ​ണ്‍: സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ന്ത്യ​ൻ ഇ​ട​വ​ക​യും ഓ​ൾ സെ​യ്ന്‍റ്സ് ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ഇം​ഗ്ലീ​ഷി​ലും ക്രി​സ്തു​മ​സ് ആ​രാ​ധ​ന ഒ​രു​ക്കു​ന്നു. പ​ര​ന്പ​രാ​ഗ​ത ക്രി​സ്തു​മ​സ് ഗാ​ന​ങ്ങ​ളും തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വും വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ക്രി​സ്തു​മ​സ് ആ​രാ​ധ​ന ഡി​സം​ബ​ർ 24നു ​രാ​ത്രി 10.30നു 605 ​ഡാ​ള​സ് അ​വ​ന്യൂ​വി​ലു​ള്ള ഓ​ൾ സൈ​ന്‍റ്സ് എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ (605 Dulles Ave, Stafford, TX 77477) ന​ട​ത്ത​പ്പെ​ടും. ഹൂ​സ്റ്റ​ണി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കും അ​മൂ​ല്യ​മാ​യ അ​നു​ഭ​വം ന​ൽ​കു​വാ​ൻ പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു എ​ന്ന് റ​വ.​ഡോ.​റോ​യ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യി​ലെ ടെ​ക്സ​സ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ഥ​മ ഇ​ന്ത്യ​ൻ ഇ​ട​വ​ക​യാ​ണ് ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഇ​ന്ത്യ​ൻ ഇ​ട​വ​ക. ഇ​ന്ത്യ​യി​ൽ സി​എ​സ്ഐ, സി​എ​ൻ​ഐ സ​ഭ​ക​ളു​ടെ സ​ഹോ​ദ​രീ സ​ഭ​യും മാ​ർ​ത്തോ​മാ സ​ഭ​യു​യു​മാ​യും എ​പ്പി​സ്കോ​പ്പ​ൽ പാ​ര​ന്പ​ര്യ​മു​ള്ള മ​റ്റു ചി​ല സ​ഭ​ക​ളു​മാ​യും ഐ​ക്യ കൂ​ട്ടാ​യ്മ​യും സ​ഹ​ക​ര​ണ​വും ഉ​ള്ള സ​ഭ​യാ​ണ് അ​മേ​രി​ക്ക​ൻ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ.

ബ​ഹു ഭാ​ഷ​ക​ളി​ൽ ക്രി​സ്തു​മ​സ് ആ​രാ​ധ​ന​യും സ​ന്ദേ​ശ​വും ന​ൽ​കു​വാ​ൻ കൈ​കോ​ർ​ത്തു വ്യ​ത്യ​സ്ഥ​ത പു​ല​ർ​ത്തു​ന്ന ഇ​രു ഇ​ട​വ​ക​ക​ളും ടെ​ക്സ​സ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ട​വ​ക​ക​ളാ​ണ്.

ഗു​ഡ് ഷെ​പ്പേ​ർ​ഡ് എ​പ്പി​സ്കോ​പ്പ​ൽ ഇ​ട​വ​ക​യു​ടെ ആ​രാ​ധ​ന ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ഇം​ഗ്ലീ​ഷി​ലും എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ 8:30നു ​റ​വ. ഡോ. ​റോ​യ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും രാ​വി​ലെ 10:30നു ​റ​വ. ഫാ. ​സ്റ്റീ​ഫ​ൻ വെ​യ്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷി​ലും ന​ട​ത്ത​പെ​ടു​ന്നു. ഇ​ന്ത്യ​യി​ൽ സി​എ​സ്ഐ, സി​എ​ൻ​ഐ സ​ഭ​ക​ളു​ടെ ആ​രാ​ധ​ന ക്ര​മം ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ ആ​രാ​ധ​ന ക്ര​മ​ത്തി​ന്‍റെ മ​ല​യാ​ള ത​ർ​ജ്ജി​മ​യും എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ ആ​രാ​ധ​ന ക്ര​മ​ത്തി​ന് പൂ​ർ​ണ സാ​മ്യ​വു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി