ഷിക്കാഗോ: അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യൻ കലാപ്രതിഭകളുടെ സംഗമമായ ഇന്റർനാഷണൽ ഇന്ത്യൻ ഐക്കണ്‍ ഫിനാലേ ഷിക്കാഗോയിലുള്ള മെഡോസ് ക്ലബിൽ അരങ്ങേറി. ഇന്ത്യൻ സിനിമയിലെ അനേകം ഗാനങ്ങളുടെ സംവിധായകൻ, പാട്ടുകാരൻ, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ പ്രശസ്തനായ ബപ്പി ലഹരിയായിരുന്നു ഗ്രാന്റ് മാസ്റ്റർ.
പ്രശസ്ത ബോളിവുഡ് നടിയായ മീനാക്ഷി ശേഷാദ്രി, ഇറ്റാലിയൻ നടിയും ബോളിവുഡ് പോപ്പ് ഗായികയുമായ ഗീയോണ്ടാ വെസിച്ചെല്ലിയുമായിരുന്നു മുഖ്യ ജഡ്ജസ്. ഇവരെ കൂടാതെ മറ്റ് ബോളിവുഡ് താരങ്ങൾ, റെഡ്ബെറി കോർപറേഷൻ ചെയർമാൻ ഡോ. ദീപക് വ്യാസ്, അമേരിക്കയിലെ പ്രമുഖ വ്യവസായിയും മൈക്രോ കണ്ട്രോൾസ് കോർപറേഷൻ ചെയർമാനും പ്രസിഡന്റ് ട്രംപിന്റെ അഡ്വൈസറുമായ ഷാലി കുമാർ, 3 iii ചെയർമാൻ ഷരണ്‍ വാലിയ, ബോർഡ് അംഗങ്ങളായ ബ്രീജ്ജ് ശർമ, ഗ്ലാഡ്സണ്‍ വർഗീസ്, ഇല്ലിനോയ്സ് സ്റ്റേറ്റ് റപ്രസന്േററ്റീവ് മിഷേൽ മസ്മാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സംഗീതം, ഡാൻസ്, ഇൻസ്ട്രമെന്റൽ മ്യൂസിക് എന്നിവയായിരുന്നു കാറ്റഗറി ഗ്രൂപ്പുകൾ. കാനഡയിലെ ടൊറന്റോ, അമേരിക്കയിലെ ബോസ്റ്റണ്‍, ന്യൂയോർക്ക്, കാലിഫോർണിയ, ഫ്ളോറിഡ എന്നിവടങ്ങളിൽ വച്ചു നടത്തിയ മത്സരങ്ങളിൽ വിജയകളായവരുടെ ഫൈനൽ മത്സരമായിരുന്നു ഷിക്കാഗോയിൽ നടന്നത്.
സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള സൻസക്രതി അകഹോരിക്ക് മുഖ്യ ജഡ്ജ് ബപ്പി ലാഹരി ട്രോഫിയും 3 iii ബോർഡ് അംഗം ഗ്ലാഡ്സണ്‍ വർഗീസ് ക്യാഷ് അവാർഡും നൽകി ആദരിച്ചു.
ഡാൻസിന് ഒന്നാം സ്ഥാനം നേടിയ ന്യൂയോർക്കിൽ നിന്നുള്ള സ്വരാളി കുരുൽക്കറിനു ഹിന്ദി സിനിമാനടി മീനാക്ഷി ശേഷാദ്രി ട്രോഫി നൽകി. ഉപകരണ സംഗീതവിജയി സിയാറ്റിലിൽ നിന്നുള്ള അനാനയാ ഗോപാരജിനു ബോളിവുഡ് പോപ്പ് ഗായിക ഗീയോകോണ്ടാ വെസിച്ചെല്ലി ട്രോഫി നൽകി അനുമോദിച്ചു. ബോളിവുഡ് താരങ്ങളുടെ നൃത്ത സംഗീത പരിപാടികൾക്കും ഡിന്നറിനും ശേഷം കലാപരിപാടികൾക്ക് തിരശീല വീണു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം