അബ്ഖൈഖ്: അബ്ഖൈഖ് നവോദയ മാർക്കറ്റ് യൂണിറ്റ് മെന്പറും കണ്ണൂർ ചിറക്കൽ പള്ളിക്കുളം ചാലുവയൽ അശ്വതി നിവാസിൽ ലനീഷൻ(47) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു . രണ്ടു മാസം മുന്പാണ് ചികിത്സാർത്ഥം നാട്ടിലേക്ക് പോയത്. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 27 വർഷത്തോളമായി അബ്ഖൈഖിൽ എസി മെക്കാനിക്കായി ജോലി ചെയ്തു വരുകയായിരുന്നു. അബ്ഖൈഖിലുള്ള രാജൻ, ബാബു എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: രജിന. മക്കൾ: അശ്വനി, ഐശ്വര്യ.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം