കുവൈത്ത്സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നടത്തിയ മഴവില്ല് 2017 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം ഡിസംബർ 16 ശനിയാഴ്ച്ച വൈകീട്ട് 6ന് അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കും. നവംബർ 10ന് റിഗ്ഗായ് അൽജവഹറ ഗേൾസ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഭാവൻസ് സ്കൂൾ മഴവില്ല് 2017 ട്രോഫി കരസ്ഥമാക്കിയിരുന്നു.
സീനിയർ വിഭാഗത്തിൽ നേഹ ജിജു, ജൂനിയർ വിഭാഗത്തിൽ ദിയ മറിയം ജോണ്, സബ് ജൂനിയർ വിഭാഗത്തിൽ ഹരിശങ്കർ സജിത്ത്, കിന്റർഗാർഡൻ വിഭാഗത്തിൽ ശ്രീശിവാനി ശ്രീജിത്ത് എന്നിവരാണ് നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത സ്വർണ്ണമെഡൽ ജേതാക്കൾ. സീനിയർ വിഭാഗത്തിൽ നന്ദകൃഷ്ണൻ മുകുന്ദൻ രണ്ടാം സ്ഥാനവും, സ്വഛന്ദ റോയ് മാത്യു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഏഞ്ചൽ മേരി തോമസ് രണ്ടാം സ്ഥാനവും, കാവ്യ സന്ധ്യ ഹരി മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ പുണ്യ പ്രജീഷ് രണ്ടാം സ്ഥാനവും ഡെറിക് മാറ്റ്ലി മൂന്നാം സ്ഥാനവും നേടിയപ്പോൾ കിന്റർഗാർഡൻ വിഭാഗത്തിൽ അക്ഷയ ശ്രീരാം രണ്ടാം സ്ഥാനവും, ജോണ് ജോസി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ