കുവൈത്ത്: പെരുന്പറന്പ് മൂടാൽ കുവൈത്ത് കൂട്ടായ്മ നാട്ടിലെ പൊതു പ്രവർത്തകർക്ക് മൊമെന്റോ നൽകി ആദരിച്ചു. പൊതു പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തി വരുന്ന പെരുന്പറന്പ് മൂടാലിലെ പതിനഞ്ച് യുവാക്കളെയാണ് കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചത്. സ്ഥലം സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മൊമെന്റോ കൈമാറി. എസ്കെകഐസ്എസ് എഫ്. ഇബാദ് ഡയറക്ടർ ആസിഫ് ദാരിമി പുളിക്കൽ പ്രഭാഷണം നടത്തി.
2009ൽ രൂപീകരിച്ച കുവൈത്ത് കൂട്ടായ്മ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള പ്രചോദന പരിപാടികൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നുവെന്ന് കുവൈത്ത് കൂട്ടായ്മ പ്രധിനിധികൾ അഭിപ്രായപ്പെട്ടു.
മഹല്ല് സെക്രട്ടറി പനങ്കാവിൽ മുഹമ്മദ്, കുവൈത്ത് കൂട്ടായ്മ പ്രധിനിധി മുജീബ് മൂടാൽ, സക്കീർ വി.പി , അബ്ബാസ് ടി.പി. ഹുസൈൻ പാലക്കൽ തുടങ്ങിയവർ പങ്കെടുത്ത പരിപാടി മഹല്ല് പ്രസിഡന്റ് കുഞ്ഞാനു ഹാജി അധ്യക്ഷത വഹിച്ചു. മുദരിസ് ശറഫുദ്ധീൻ ബാഖവി ഉദ്ഘാടനം ചെയ്തു. അഷ്റഫ് മൂടാൽ സ്വാഗതവും അജ്മൽ ടി.പി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ