മോണ്ടികാർലോ: ഫാഷൻ ലോകത്തെ അതികായരായ ഓട്ടോ ഷർട്ടിന്റെ അധിപനും ജർമൻകാരനുമായ ഓട്ടോ കേണ്(67) മൊണാക്കോയിൽ അന്തരിച്ചു.
1970 കളിലാണ് സ്ത്രീകൾക്കുള്ള വസ്ത്രങ്ങളുമായി ഓട്ടോ വിപണിയിൽ സജീവമാകുന്നത്. ആധുനിക ഫാഷൻ ലോകത്തിന്റെ എക്കാലത്തേയും ലെജൻഡേയാണ് ഓട്ടോ. സ്ത്രീ ഉടയാടകളുടെ ഫാഷൻ സിദ്ധാന്തം വഴി ലോകത്തെ ഫാഷൻ ഡിസൈനർ പദവിയിൽ എന്നും മുൻപന്തിയിലായിരുന്നു ഓട്ടോ.
1993ൽ തന്നെ അദ്ദേഹം തന്റെ സ്ഥാപനത്തിലെ 60 ശതമാനം ഓഹരി കൈവിട്ടിരുന്നു. 2008 ലാണ് അദ്ദേഹം നാലാമതായും അവസാനമായും വിവാഹം കഴിച്ചത്. മോഡൽ വോമി വലെസ്ക സോൾട്ടാണ് ഇപ്പോഴത്തെ ഭാര്യ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ ഫാഷൻ ഡിസൈനർ ഓട്ടോ കേണ് അന്തരിച്ചു
10:08 PM Dec 12, 2017 | Deepika.com