കൊച്ചി: ഫോറം ഫോർ അമേരിക്ക റിട്ടേണ്‍സ് മലയാളിസ്(എഫ്എആർഎം)ന്റെ ജനറൽ ബോഡി യോഗം ഡിസംബർ 9ന് ശനിയാഴ്ച കൊച്ചി കളമശേരിയിലുള്ള അസാറ്റ് സമ്മിറ്റ് സ്യൂട്ട്സ് ഹാളിൽ നടന്നു. പ്രസിഡന്റായി ഡോ. ജോർജ് മരങ്ങോലിയും വൈസ് പ്രസിഡന്റായി അലക്സ് കോശി വിളനിലവും ജനറൽ സെക്രട്ടറിയായി മാത്യു കൊക്കുറയും ട്രഷററായി എം.എ. മാത്യുവും റീജണൽ സെക്രട്ടറിമാരായി പുരുഷോത്തമൻ പിള്ളയും(തൃശൂർ) മധു എസ്. നായരും(തിരുവനന്തപുരം) തെരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിൽ നിന്ന് നാട്ടിൽ തിരിച്ചുപോന്നവരോ, വന്നു പോയി നൽക്കുന്നവരോ ആയ മലയാളികളുടെ കൂട്ടായ്മ എന്നതിലുപരി അവർ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാർഗം നിർദേശിക്കുന്നതിനോ, കഴിയാവുന്നവിധത്തിൽ അവരെ സഹായിക്കുന്നതിനോ വേണ്ടിയുള്ള ഒരു റഫറൻസ് പോയിന്റായി പ്രവർത്തിക്കാനും കൂടിയാണ് സംഘടന ഉദേശിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ജോർജ് മരങ്ങോലി അറിയിച്ചു. സംഘടനയുടെ വിശദവിവരങ്ങൾക്ക് ളമരലയീീസ.രീാ/എമൃാ ളമൃാലഭ്യമാണ്.
റിപ്പോർട്ട്: ജോർജ് മരങ്ങോലി