റിയാദ്: റിയാദ് ഹാരയിൽ എറെക്കാലം പ്രവാസിയായി ജോലിനോക്കിയിരുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പുളിഞ്ചിയിൽ, ഷിഹാസ് മൻസിൽ, പരീദ് അബ്ദുറഹ്മാൻ (55) നിര്യാതനായി. കഴിഞ്ഞ തിങ്കളാഴ്ച ശ്വാസതടസത്തെ തുടർന്നു മരണമടയുകയായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യ: ജുനൈദ, മക്കൾ: ഷിയാസ്, ഷിബിന. മകളുടെ ഭർത്താവ് നിസ്സാം ദമാമിൽ ജോലി ചെയ്യുന്നു.
റിയാദ് നവോദയയുടെ ഹാര യുണിറ്റ് പ്രവർത്തകനായിരുന്നു. റിയാദ് മെട്രോയുടെ ഭാഗമായ സബ്കോണ്ട്രാക്ടിംഗ് കന്പനിയിൽ നിർമ്മാണ തൊഴിലാളിയായ അദ്ദേഹം വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സക്കായി നാലുമാസം മുൻപ് അവധിക്കു നാട്ടിൽ പോയിരിക്കുകയായിരുന്നു.