+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് സെബാസ്റ്റ്യൻ വാർഡ് ക്രിസ്മസ് കരോൾ നടത്തി

ഡാളസ്: കോപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ചർച്ചിന്‍റെ ഭാഗമായ സെന്‍റ് സെബാസ്റ്റ്യൻ വാർഡ് നടത്തിയ ക്രിസ്മസ് കാരോൾ ഭക്തിനിർഭരവും മനോഹരവുമായി. ഡിസംബർ പത്തിനു ഉച്ചയ്ക്ക് ഒന്നിനു ബാബു മൂഴികുളത്തിന്‍റെ
സെന്‍റ് സെബാസ്റ്റ്യൻ വാർഡ് ക്രിസ്മസ് കരോൾ നടത്തി
ഡാളസ്: കോപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ചർച്ചിന്‍റെ ഭാഗമായ സെന്‍റ് സെബാസ്റ്റ്യൻ വാർഡ് നടത്തിയ ക്രിസ്മസ് കാരോൾ ഭക്തിനിർഭരവും മനോഹരവുമായി. ഡിസംബർ പത്തിനു ഉച്ചയ്ക്ക് ഒന്നിനു ബാബു മൂഴികുളത്തിന്‍റെ വസതിയിൽ നിന്നു ആരംഭിച്ച കാരോൾ ലോകരക്ഷകനായ ഉണ്ണീശോയുടെ രൂപവും വഹിച്ചു കൊണ്ട് വീടുകൾ തോറും പാട്ടുകൾ പാടി രാത്രി പത്തോടെ ലിയോ മാത്യുവിന്‍റെ വസതിയിൽ അവസാനിച്ചു. ഭക്ഷണത്തിനു ശേഷം ക്രിസ്മസ് ഫാദർ എല്ലാം കുടുംബങ്ങൾക്കും സമ്മാനങ്ങൾ കൈമാറി. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകിച്ച് നാട്ടിൽ നിന്നും സന്ദർശനത്തിനു എത്തിയ മാതാപിതാക്കൾക്കും ഇതു ഒരു വേറിട്ട അനുഭവമായി.

ക്രിസ്മസ് സാന്‍റായായി തോമസ് വടക്കേമുറിയിൽ വേഷമിട്ടു. വാർഡ് പ്രസിഡന്‍റ് സോജൻ പോൾ, സെക്രട്ടറി സോനാ റാഫി, വിൽസൻ ഇലഞ്ഞിക്കൽ, ജേക്കബ് ആലപ്പുറത്ത്, റാഫി തെക്കൂടൻ, ഡൊമിനിക്ക് ചിററിലപ്പള്ളി എന്നിവർ കരോളിന് മേൽനോട്ടം വഹിച്ചു.

റിപ്പോർട്ട് : ലാലി ജോസഫ് ആലപ്പുറത്ത്