വിയന്ന: ഓസ്ട്രിയയിൽ തിങ്കളാഴ്ച വൈകിട്ട് 150 മുതൽ 200 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരും. ശക്തമായ മഴ മൂലം തറ ഐസാകുമെന്നും അപകട സാധ്യതാ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ച് വരുന്ന 24 മണിക്കൂറിനുള്ളിൽ ടിറോളിൽ മണിക്കൂറിൽ 150 മുതൽ 200 വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി ഓസ്ട്രിയയിലെന്പാടും കടുത്ത ശീതക്കാറ്റും ഐസ് മഴയും പെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇതേ തുടർന്ന് റോഡും മറ്റിടങ്ങളും ഐസായി മാറുമെന്നും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. മരങ്ങൾ വീണു വൈദ്യുതി ബന്ധം പലയിടങ്ങളിലും നിലയ്ക്കാൻ സാധ്യതയുണ്ട്.
മുൻ കരുതലെന്ന നിലയിൽ രാത്രിയിൽ കഴിവതും റോഡുകളിൽ ഇറങ്ങാതിരിക്കുക, യാത്രകൾ ഒഴിവാക്കുക, കാർ യാത്ര ഒഴിവാക്കുക. പൊതു ഗതാഗത സംവിധാനം താറുമാറാകാൻ സാധ്യതയുണ്ട്. (ബസും ട്രെയിനുകളും വൈകും). കാടുകളിൽ നടക്കാനിറങ്ങുന്നവർ പ്രത്യേകം പോകാതിരിക്കുക, ഉൾപ്രദേശങ്ങളിലെ അവധിക്കാല വിനോദങ്ങൾ ഒഴിവാക്കുക, മരങ്ങൾക്കടിയിൽ കൂടെ പോകരുത്.
എന്നാൽ, അതിശൈത്യത്തിലും കിഴക്കൻ ഓസ്ട്രിയയിൽ തിങ്കളാഴ്ച 13 , 17 ഡിഗ്രി വരെ ഉയരും. ചൊവ്വാഴ്ച മുതൽ വീണ്ടും മഞ്ഞുവീഴ്ച തുടരുകയും ചെയ്യും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
ഓസ്ട്രിയയിൽ 200 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്ന് കാലാവസ്ഥാമുന്നറിയിപ്പ്
10:42 PM Dec 11, 2017 | Deepika.com