ഉച്ചയോടുകൂടി ആരംഭിച്ച കോണ്ഫ്രൻസിൽ, പ്രവർത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠനക്ലാസുകളും നഴ്സിംഗ് ജോലിയിൽ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉൾപ്പെടുത്തിയിയിരുന്നു. യുകെയിലെ നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരായ വ്യക്തികളാണ് ക്ലാസുകൾ കൈകാര്യം ചെയതത്.
പുതിയതായി യുകെയിൽ നഴ്സുമാരായി ജോലിചെയ്യുവാനാഗ്രഹിക്കുന്നവർക്ക് ഒരു സഹായം എന്ന നിലയിൽ എൻഎംസിയിൽ രജിസ്റ്റർ ചെയ്യുവാൻ വേണ്ട പുതിയ രീതികളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് പല സംശയങ്ങളെയും വിദുരതയിലാക്കി. ഹെൽത്ത് സ്കിൽസ് ട്രയിനിംഗ് ലിമിറ്റഡിന്റെ സിഇഒയും ഡിറക്ടറുമായ ഗിൽബെർട് നെൽസണ് മാർട്ടിസാണ് ഈ വിഷയത്തിൽ ക്ലാസെടുത്തത്.
നഴ്സിംഗ് മേഖലയിലെ നിയമ പ്രശ്നങ്ങൾ, പ്രൊഫഷണൽ നെറ്റ് വർക്കിംഗ്, ഷെയേർഡ് നോളഡ്ജ്, തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള പരിജ്ഞാനം, തൊഴിൽ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റർവ്യൂ സ്കിൽസ് മുതലായ വിഷയങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള പഠന ക്ലാസുകൾ വൈകിട്ട് അഞ്ചിനു അവസാനിച്ചു.
നഴ്സിംഗ് പ്രാക്ടീസ് അഡ്വൈസറി ബോർഡ് മെന്പറും ക്ലിനിക്കൽ ഇൻസിഡന്റ് ഇൻവെസ്റിഗേറ്ററും ഇൻഡിപെൻഡന്റ് ട്രെയ്നറുമായ എവ്ലീ, ലണ്ടൻ കിംഗ്സ് ഹോസ്പിറ്റലിലെ തീയേറ്റർ മേട്രനും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ക്ലിനിക്കൽ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികൾക്കു നേതൃത്വം കൊടുത്തിട്ടുള്ളതുമായ മിനിജ ജോസഫ്, ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഷെയർ ട്രസ്റ്റ് ഹോസ്പിറ്റലിലെ മേട്രനും ജോലിചെയ്യുന്ന ദീപ ,യുഎൻഎഫിന്റെ സ്ഥാപക നേതാക്കളിലൊരാളും മുൻ ലീഗൽ അഡ്വൈസറും ഏഷ്യൻ സെന്റർ ഓഫ് എക്സലൻസിന്റെ ചെയർമായ തന്പി ജോസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്.