സൂറിച്ച്: നൻമയുടെയും, രക്ഷയുടെയും മഹത് സന്ദേശം നമ്മെ ഓർമ്മപെടുത്തുന്ന ഈ തിരുപിറവി സ്വിസ്സ് കേരള വനിതാഫോറം തങ്ങളുടെ കുടുംബാഗങ്ങളോടൊപ്പം ഡിസംബർ രണ്ടിന് അഘോഷിക്കുകയുണ്ടായി. ചിരിയും, ചിന്തയും, ഉല്ലാസവും നിറഞ്ഞു തുളുന്പിയ ഈ സായംസന്ധ്യ എല്ലാവർക്കും ഒരു നല്ല അനുഭവമായി തീർന്നു.
വനിതാ ഫോറം പ്രസിഡൻറ് സൂസൻ പൂത്തുള്ളിൽ, സെക്രട്ടറി ലീന കുളങ്ങര എന്നിവരോടൊപ്പം മറ്റു ഭാരവാഹികളായ ലീമ വള്ളാടിയിൽ, ലിസി കാവുങ്കൽ, ജെസി പേരെപ്പാടൻ, ആനിമരിയ സിറിയക്, ദീപാ മാത്യു, അനു കിടങ്ങേത്തുപറന്പിൽ, ജെയിൻ ഭരണികുളങ്ങര, റ്റോൾജി കിഴക്കേവീട്ടിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. തങ്കച്ചൻ ചെറിയമുല്ലയുടെ പാചക നൈപുണ്യം കൊണ്ട് സന്പന്നമായിരുന്നു ഈ ക്രിസ്തുമസ് വിരുന്ന്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
കേരള വനിതാഫോറം സ്വിറ്റ്സർലൻഡ് ക്രിസ്തുമസ് ആഘോഷിച്ചു
10:33 PM Dec 11, 2017 | Deepika.com