സ്റ്റീവനേജ്(ലണ്ടൻ): തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾ ഡിസംബർ 24 നു ഞായറാഴ്ച സെന്റ് ഹിൽഡാ ദേവാലയത്തിൽ നടത്തപ്പെടും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന തിരുപ്പിറവിയുടെ ശുശ്രുഷകൾക്കു വെസ്റ്റ്മിൻസ്റ്റർ സീറോ മലബാർ ചാപ്ലയിൻ ഫാ.സെബാസ്റ്റിയൻ ചാമക്കാല കാർമ്മികത്വം വഹിക്കും. തിരുപ്പിറവി ശുശ്രുക്ഷകൾ, പ്രദക്ഷിണം, ആഘോഷമായ പാട്ട് കുർബ്ബാന, ക്രിസ്തുമസ് സന്ദേശം തുടർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു വിതരണവും കരോൾ ഗാനാലാപനവും നടത്തപ്പെടും.
പ്രാർത്ഥനയിലൂടെയും അനുരഞ്ജനത്തിലൂടെയും മാനസികമായും ആൽമീയമായും ഒരുങ്ങി വിശുദ്ധിയോടെ തിരുക്കർമ്മങ്ങളിൽ പങ്കു ചേർന്ന് ലോക രക്ഷകനായി ഭൂജാതനായ ദിവ്യ ഉണ്ണിയുടെ അനുഗ്രഹ സ്പർശങ്ങളും, സാന്നിദ്ധ്യവും സമൂഹത്തിലും ഭവനങ്ങളിലും അനുഭവവേദ്യമാകുവാനും, കുടുംബ സമാധാനവും കൃപയും ലഭിക്കുവാനും ഏവരെയും സസ്നേഹം ക്രിസ്തുമസ് കുർബ്ബാനലേക്കും ശുശ്രുഷകളിലേക്കും സെബാസ്റ്റ്യൻ അച്ചനും, പള്ളി കമ്മിറ്റി ഭാരവാഹികളും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
അപ്പച്ചൻ കണ്ണഞ്ചിറ 07737956977, ജിമ്മി ജോർജ്ജ് 07533896656
പള്ളിയുടെ വിലാസം:
9 Breakspear, Stevenage, Herts SG2 9SQ.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജിലെ ക്രിസ്തുമസ് കുർബ്ബാനയും ശുശ്രുഷകളും സെന്റ് ഹിൽഡയിൽ 24ന്
10:27 PM Dec 11, 2017 | Deepika.com