ടൊറോന്റോ: ബ്രാംപ്ടണിൽ പുതിയതായി പണി തീർത്ത ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ചരപ്രതിഷ്ഠാ കർമ്മം നടത്തി. ആചാരാനുഷ്ഠാനങ്ങളോടെ നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തന്ത്രി ദിവാകരൻ നന്പൂതിരി, മനോജ് തിരുമേനി എന്നിവരുടെ നേതൃത്വത്തിലുള്ള പൂജാരി സംഘം ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. കേരളീയ ശിൽപകലാ മാതൃകയിൽ വിസ്തൃതമായ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടി പണികഴിപ്പിച്ച പുതിയ ക്ഷേത്രം കടൽ കടന്നുള്ള മറ്റൊരു ഗുരുപവനപുരിയായി നിലകൊള്ളുന്നു.
കാനഡയിൽ എന്നല്ല വടക്കേ അമേരിക്കയിലെ എല്ലാ ഭാരതീയർക്കും വിശേഷിച്ചു മലയാളികൾക്ക് ഒരു ചരിത്ര മുഹൂർത്തമായിത്തീർന്ന ചടങ്ങുകൾക്കാണ് നാലു ദിവസം സാക്ഷ്യം വഹിച്ചത്. കാനഡയിലും അമേരിക്കയിൽ നിന്നും നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. ഗണപതിഹോമം, ഭഗവതിസേവ, അഖണ്ഡനാമ ജപം, മഹാസുദർശന ഹോമം എന്നീ ചടങ്ങുകൾ ചരപ്രതിഷ്ഠയോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി നടന്നു. പ്രതിഷ്ഠാ ദിനം മുതൽ നാമജപ മന്ത്രോച്ചാരണങ്ങൾ കൊണ്ട് മുഖരിതമായ ക്ഷേത്രാന്തരീക്ഷം മറ്റൊരു ദ്വാരകാപുരിയായി മാറി.
16 വർഷം മുൻപ് ഒരു ചെറിയ മലയാളി കൂട്ടായ്മയിൽ ഉരുത്തിരിഞ്ഞ ക്ഷേത്രമെന്ന ആശയസ്വപ്നം നിരവധി കടന്പകൾ കടന്ന് ഇന്നു പൂവണിഞ്ഞ ചാരിതാർഥ്യത്തിലാണ് കാനഡയിലെ മലയാളികൾ ഏവരും. നിരവധി പേരുടെ സാന്പത്തിക, ഭൗതിക സഹകരണങ്ങളും ആത്മാർപ്പണവുമാണ് ഇതിനു പിന്നിൽ.
കേരളീയ സാംസ്കാരിക പൈതൃകം തലമുറയ്ക്ക് പകർന്നു നൽകുവാനും, മാനവീയ ഐക്യത്തിനും, ശാന്തിക്കും വേണ്ടിയുള്ള ക്ഷേത്രവും പ്രവർത്തനങ്ങളും നിലകൊള്ളുമെന്ന് ഡോ. പി.കെ.കുട്ടി ട്രസ്റ്റ് ചെയർമാൻ പറഞ്ഞു. വരുംദിനങ്ങളിൽ വിപുലമായ പൂജാവിധികളും ഹൈന്ദവ വിശേഷചടങ്ങുകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. പ്രതിഷ്ഠാ കർമ്മത്തോടനുബന്ധിച്ച് നിരവധി പ്രതിഭകൾ, കഥകളി, കുച്ചുപ്പുടി, സംഗീത വിരുന്ന് എന്നിവ ക്ഷേത്രാങ്കണത്തിൽ നടത്തി. തുടർച്ചയായി മൂന്നു ദിവസങ്ങളിലും കുട്ടികളുടെ സംഗീതാർച്ചനയും സന്നിധിയിൽ നടന്നു.
എല്ലാ ദിവസവും പ്രസാദവിതരണം, ലഘുഭക്ഷണം എന്നിവയും നടത്തി. ദിവസേനയുള്ള പൂജകൾക്കായും ക്ഷേത്ര ദർശനത്തിനായും എല്ലാ ദിവസവും നിരവധി ഭക്തർ വന്നു കൊണ്ടിരിക്കുന്നു.
ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.
Www.guruvayur.ca
Ph-105 799 0900
റിപ്പോർട്ട്: ഹരികുമാർ മാന്നാർ