കുവൈത്ത് സിറ്റി: ഇന്ത്യാ രാജ്യത്ത് മായാതെ കിടക്കുന്ന ചരിത്രങ്ങളെ ശ്മശാന ഭൂമിയാക്കുന്ന ഉത്തരവാദിത്തമാണ് ഭരണ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകർത്തതിന്റെ ഇരുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ന്ധബാബറി മസ്ജിദിന്റെ തകർച്ച ഭരണഘടനയുടെ തകർച്ചന്ധ എന്ന വിഷയത്തിൽ മഹബൂല വസന്ത് ഭവൻ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു സെമിനാർ.
ഹിന്ദുവും മുസ്ലിമും തമ്മിലുള്ള തർക്കമല്ല, മറിച്ച് ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യൻ ജനാധിപത്യത്തിനു മേൽനടത്തിയ കയ്യേറ്റമാണു ബാബറി മസ്ജിദിന്റെ തകർച്ചയെന്നും ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന ഇതേ ഫാഷിസ്റ്റ് ശക്തികളുടെ എല്ലാതരം വെല്ലുവിളികൾക്കെതിരെയും ഒത്തൊരുമിച്ചു നിന്നുകൊണ്ട് ശക്തമായ പ്രതിഷേധം തീർക്കേണ്ടതുണ്ടെന്നും ബാബറി മസ്ജിദ് യഥാർഥ സ്ഥാനത്ത് പുനസ്ഥാപിക്കുക എന്നതാണു രാജ്യത്തിന്റെ ജനാധിപത്ത്യത്തിനു ഏറ്റ കളങ്കത്തിനു ഏക പരിഹാരമെന്നും സെമിനാറിൽ ആവശ്യപ്പെട്ടു.
കുവൈത്തിലെ രാഷ്ടീയകലാസാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത സെമിനാർ കലാശ്രീ അഷറഫ് കാളത്തോട് ഉദ്ഘാടനം ചെയ്തു. കലാശ്രീ ബാബു ചാക്കോള, സാമൂഹിക പ്രവർത്തകർ രാജേഷ് ബാബു, ~ഒഐസിസികുവൈറ്റ് നാഷണൽ ജനറൽ സെക്രട്ടറി പ്രേംസൻ കായംകുളം, ജനപക്ഷം കുവൈറ്റ് കണ്വീനർ സാലക്സ് കുര്യൻ, കെകഐംഎ വൈസ് പ്രസിഡന്റ് എ.വി. മുസ്തഫ, കുവൈത്ത് ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി മെംബർ നൗഷാദ് തളിപ്പറന്പ് തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി മെംബർ മജീദ് ഉൗരകം സ്വാഗതവും സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാനവാസ് ചുണ്ട നന്ദിയും പറഞ്ഞു.