കോഴിക്കോട്: സൗദി സർക്കാരിനു കീഴിൽ മദീന ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിൻസ് നാഇഫ് ബിൻ അബ്ദുൾ അസീസ് ആലു സുഉൗദ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആഗോള ഇസ്ലാമിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുവാൻ ഇൻഡോ അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ഹുസൈൻ മടവൂരിനു ക്ഷണം. വിവിധ വിജ്ഞാന ശാഖകളിലും സേവനമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ലോക വ്യക്തിത്വങ്ങളെ അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഡോ. ഹുസൈൻ മടവൂർ ഇതിനകം പതിനഞ്ചോളം രാജ്യങ്ങളിലായി വിവിധ അന്തരാഷ്ട്ര സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ മുസ്ലീം വേൾഡ് ലീഗ് മക്കയിൽ സംഘടിപ്പിച്ച ആഗോള ഇസ്ലാമിക സമ്മേളനത്തിൽ രണ്ടുതവണയും സൗദി മുൻഭരണാധികാരി അബ്ദുള്ള രാജാവിന്റെ നിർദേശപ്രകാരം സ്ഥാപിക്കപ്പെട്ട ഇന്റർഫെയ്ത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടന്ന സർവമത സമ്മേളനത്തിലും റിയാദിൽ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിലും പങ്കെടുത്തിട്ടുള്ള മടവൂർ ഇതാദ്യമായാണ് പ്രിൻസ് നാഇഫ്ബിൻ അബ്ദുൾ അസീസ് ആലുസുഉൗദ് ഫൗണ്ടേഷന്റെ സമ്മേളനത്തിൽ സംബന്ധിക്കുന്നത്.
13നു ബുധനാഴ്ച മദീനയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരും ഗവർണർമാരും ഹറം ഇമാമുമാരും ഉന്നത പണ്ഡിതസംഭാംഗങ്ങളും രാജകുടുംബങ്ങളും പങ്കെടുക്കും. മധ്യ പൗരസ്ത്യ ദേശങ്ങളിലെ പുതിയ സംഭവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മടവൂർ ചൊവ്വാഴ്ച പുറപ്പെടും.