+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിനു പുതിയ നേതൃത്വം

ന്യൂജേഴ്സി: നോർത്ത് ജേഴ്സിയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്ന മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന് പുതിയ നേതൃത്വം. പുതിയ
ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിനു പുതിയ നേതൃത്വം
ന്യൂജേഴ്സി: നോർത്ത് ജേഴ്സിയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്ന മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എഡിസൻ മാത്യു (പ്രസിഡന്‍റ്), സെബാസ്റ്റ്യൻ ജോസഫ് (വൈസ് പ്രസിഡന്‍റ്), അജു തര്യൻ (സെക്രട്ടറി), സുജിത്ത് ഏബ്രഹാം (ട്രഷറർ), രാജൻ മാത്യു മോഡയിൽ (അസിസ്റ്റന്‍റ് സെക്രട്ടറി/അസിസ്റ്റന്‍റ് (ട്രഷറർ), ഫാ. ബാബു കെ. മാത്യു, റവ. പോൾ ജോണ്‍, ഏബ്രഹാം വർഗീസ്, ടി.എസ്. ചാക്കോ, ജെംസണ്‍ കുര്യാക്കോസ്, രാജൻ പാലമറ്റം, പി.ബി. ജോയി, ജോയ് വർഗീസ്, മോൻസി സ്കറിയ, സൂസൻ മാത്യു, അന്നമ്മ ജോസഫ്, ജോസഫ് വർക്കി, റെജി. റ്റി. ജോസഫ്, സാം ജോർജ്, സുബാഷ് മാത്യു (കമ്മിറ്റി അംഗങ്ങൾ), പ്രഫ. സണ്ണി മാത്യൂസ്, വർഗീസ് പ്ലാമ്മൂട്ടിൽ, സാമുവേൽ നൈനാൻ, വിക്ലിഫ് തോമസ്, ഷാജി ജോണ്‍, അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ (ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ), സൂസൻ മാത്യൂസ്, സജി റ്റി. മാത്യു (ഓഡിറ്റർമാർ), റവ. ഡോ. പോൾ പതിക്കൽ, ഫാ. ബാബു കെ. മാത്യു, റവ. മോൻസി മാത്യു, റവ. ഡോ. എ.പി. ജോർജ്, റവ. ലാജി വർഗീസ്, റവ. ജേക്കബ് ഫിലിപ്പ്, റവ. ഫാ. ജേക്കബ് ക്രിസ്റ്റി, റവ. പോൾ ജോണ്‍ (പേട്ര·ാർ) എന്നിവരെ തെരഞ്ഞെടുത്തു.

നവംബർ 20ന് ബർഗൻഫീൽഡിലെ ഗ്രാൻഡ് ഇന്ത്യൻ റസ്റ്ററന്‍റിൽ ചേർന്ന വാർഷിക യോഗത്തിൽ പ്രസിഡന്‍റ് അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ നിലവിലുള്ള ഭരണസമിതിയുടെ സേവനങ്ങൾക്ക് നന്ദി പറയുകയും പുതിയ ഭരണസമിതിക്ക് ആശംസകളും നേർന്നു. 2018 ജനുവരി ഏഴിന് നടക്കുന്ന ക്രിസ്മസ് പുതുവത്സാരാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ചടങ്ങിൽ സ്മരണികയുടെ ചീഫ് എഡിറ്ററായ പ്രഫ. സണ്ണി മാത്യൂസ് പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിച്ചു.

വിവരങ്ങൾക്ക്: അഡ്വ. റോയി പി. ജേക്കബ് കൊടുമണ്‍ (201) 7571521, രാജൻ മാത്യു മോഡയിൽ (201) 6747492,സെബാസ്റ്റ്യൻ ജോസഫ് (201) 5999228, പ്രഫ. സണ്ണി മാത്യൂസ് (201) 2618717, എഡിസൻ മാത്യു (201) 2078942, അജു തര്യൻ(201) 3855908, സുജിത്ത് ഏബ്രഹാം (201) 4964636.

റിപ്പോർട്ട് : വർഗീസ് പ്ലാമൂട്ടിൽ