+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വമാനവികതയും വിശ്വസാഹോദര്യവും ഇസ് ലാമിക സാമൂഹിക കാഴ്ചപ്പാടിന്‍റെ മുഖമുദ്ര

കുവൈത്ത്: പ്രപഞ്ചം മുഴുവൻ ദൈവിക അടയാളങ്ങളാണെന്നും ഈ അടയാളങ്ങൾ യുക്തിപരവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിലൂടെ മാത്രമേ വെളിവാക്കപ്പെടുകയുള്ളൂവെന്ന യാഥാർഥ്യം വിശുദ്ധ ഖുർആൻ വിശദീകരിക്കുവെന്ന് പ്രമുഖ പണ്ഡിതന
വിശ്വമാനവികതയും വിശ്വസാഹോദര്യവും ഇസ് ലാമിക സാമൂഹിക കാഴ്ചപ്പാടിന്‍റെ മുഖമുദ്ര
കുവൈത്ത്: പ്രപഞ്ചം മുഴുവൻ ദൈവിക അടയാളങ്ങളാണെന്നും ഈ അടയാളങ്ങൾ യുക്തിപരവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിലൂടെ മാത്രമേ വെളിവാക്കപ്പെടുകയുള്ളൂവെന്ന യാഥാർഥ്യം വിശുദ്ധ ഖുർആൻ വിശദീകരിക്കുവെന്ന് പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുൾ ലത്തീഫ് കരുന്പുലാക്കൽ. മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം’’ എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്പതാമത് സംസ്ഥാന സമ്മേളനത്തിന്‍റെ കുവൈത്ത് പ്രചാരണോദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുയായിരുന്നു അദ്ദേഹം.

ശാസ്ത്രലോകം ഉന്നതികൾ താണ്ടിയെങ്കിലും നാം അറിഞ്ഞ് അനുഭവിച്ച് വിശ്വസിക്കുന്ന മനസ്, ബുദ്ധി, ജീവൻ എന്നിവ എന്താണോവെന്ന് കണ്ടെത്താനോ വിശദീകരിക്കാനോ കഴിഞ്ഞിട്ടില്ല. മനുഷ്യനെ മനുഷ്യനായി കാണുകയും മനുഷ്യാവകാശങ്ങൾക്ക് വിലകൽപിക്കുകയും ചെയ്തുകൊണ്ടാണ് ഇസ് ലാം രംഗപ്രവേശനം ചെയ്തത്. വിശ്വമാനവികതയും വിശ്വസാഹോദര്യവും ഇസ് ലാമിക സാമൂഹിക കാഴ്ചപ്പാടിന്‍റെ മുഖമുദ്രയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഇസ് ലാം അനുവദിക്കുന്നു. അവിടെയും സമൂഹ ന· ഒരു പ്രധാന ഘടകമായി കാണണം. അബ്ദുൾ ലത്തീഫ് പറഞ്ഞു.

പ്രചാരണോദ്ഘാടനം ഒൗക്കാഫ് കോഓർഡിനേറ്റർ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അരിപ്ര ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ് ലാഹി സെൻറർ വൈസ് പ്രസിഡന്‍റ് വി.എ മൊയ്തുണ്ണി കടവല്ലൂർ അധ്യക്ഷത വഹിച്ചു. അബ്ദുൾ ലത്തീഫ് കരുന്പുലാക്കലിനുള്ള ഐഐസിയുടെ ഉപഹാരം ചടങ്ങിൽ ഇബ്രാഹിം കുട്ടി സലഫി കൈമാറി. ആക്ടിംഗ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, സാൽമിയ യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി.കെ അഹ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, സിദ്ദീഖ് മദനി, അലി മാത്ര, മുഹമ്മദ് റാഫി കതിരൂർ, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, എൻ.കെ റഹീം മാറഞ്ചേരി എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ