+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താങ്ക്സ് ഗിവിംഗ് ഡേയിൽ അഗതികൾക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷൻ

ഫിലഡൽഫിയ: ഈ വർഷത്തെ താങ്കസ്ഗിവിംഗ് ഡേയിൽ അഗതികൾക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷൻ പ്രവർത്തകർ നോറിസ് ടൗണിലെ മദർതേരേസായുടെ നാമധേയത്തിൽ നടത്തി വരുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സെന്‍ററിലേക്ക് സഹായഹസ്ത
താങ്ക്സ് ഗിവിംഗ് ഡേയിൽ അഗതികൾക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷൻ
ഫിലഡൽഫിയ: ഈ വർഷത്തെ താങ്കസ്ഗിവിംഗ് ഡേയിൽ അഗതികൾക്ക് കൈത്താങ്ങായി കോട്ടയം അസോസിയേഷൻ പ്രവർത്തകർ നോറിസ് ടൗണിലെ മദർതേരേസായുടെ നാമധേയത്തിൽ നടത്തി വരുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സെന്‍ററിലേക്ക് സഹായഹസ്തവുമായെത്തി.

ഡിസംബർ മൂന്നിന് വൈകുന്നേരം ഫിലഡൽഫിയ സെന്‍റ് പീറ്റേഴ്സ് ചർച്ചിന്‍റെ പാർക്കിംഗ് ലോട്ടിൽ ഒത്തു കൂടിയ സ്ത്രീകൾ ഉൾപ്പെടെയുള്ള അസോസിയേഷൻ അംഗങ്ങൾ പല വാഹനങ്ങളിലായി നോറിസ്ടൗണിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സെന്‍ററിൽ ഒത്തുകൂടി. കഠിനമായ തണുപ്പിലും ശക്തമായ കാറ്റിനെ വക വയ്ക്കാതെ തങ്ങൾ കൊണ്ടു വന്ന ഭക്ഷണ സാധനങ്ങൾ സിസ്റ്റേഴ്സിന് കൈമാറി.

ഇത്തവണത്തെ താങ്ക്സ് ഗിവിംഗ്ഡേ ദിനത്തിൽ കോട്ടയംകാർ നൽകിയ ഭക്ഷണമായിരിക്കും അവിടെ നടക്കുന്ന നന്ദി ദിനത്തിൽ പാവങ്ങൾക്ക് ആഹാരത്തിന് തുണയാകുന്നതെന്ന് പ്രവർത്തകർ പറഞ്ഞു. കോട്ടയം അസോസിയേഷന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ ് ബെന്നി കൊട്ടാരത്തിൽ, സെക്രട്ടറി സാബു തോമസ്, വൈസ് പ്രസിഡന്‍റ ് ജോസഫ് മാണി, ട്രഷറർ ഏബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ചെയ്യുന്ന സേവനങ്ങൾ ശ്ലാഘനീയമാണ്. കോട്ടയം അസോസിയേഷനിലെ മുൻ സാരഥികളും മറ്റു നേതാക്കളും ധാരാളം പ്രവർത്തകരും ഈ ഫുഡ് ഡ്രൈവിന് നേതൃത്വം നൽകി.

കോട്ടയം അസോസിയേഷന്‍റെ പ്രവർത്തനം മാതൃകാപരമാണെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രവർത്തകർ പറഞ്ഞു. മലയാളികളുടെ ഉദാരമനസിനെ സിസ്റ്റേഴ്സ് അഭിനന്ദിച്ചു.

താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്പോൾ ആരോരുമില്ലാത്ത പാവങ്ങൾക്ക് സഹായം നൽകുക എന്നത് മനസിന് സന്തോഷം പകരുന്ന വസ്തുതയാണെന്നും ഈ പ്രവാസ ഭൂമിയിൽ ജിവിക്കുന്പോൾ കഷ്ടപ്പെടുന്നവർക്ക് അത്താണി ആകുന്നത് ഓരോ മനുഷ്യരിലും ഉള്ള ന·യുടെ മറു രൂപമാണെന്നും ഇങ്ങനെയുള്ള സഹായങ്ങൾ മറ്റുള്ളവർക്കും മാതൃക ആകട്ടെ എന്നും സണ്ണി കിഴക്കേമുറി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ