+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായിൽ ചിംസ് ഓഫ് പീസ്’ ഇന്ന്

ദുബായ്: വൈഎംസിഎ സംഘടിപ്പിക്കുന്ന പതിനൊന്നാമത് എക്യുമെനിക്കൽ ക്രിസ്മസ് കാരൾ ചിംസ് ഓഫ് പീസ്’ (ഇവശാലെ ീള ജലമരല) ഡിസംബർ ഒന്പതിന് (ശനി) ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കു
ദുബായിൽ ചിംസ് ഓഫ് പീസ്’ ഇന്ന്
ദുബായ്: വൈഎംസിഎ സംഘടിപ്പിക്കുന്ന പതിനൊന്നാമത് എക്യുമെനിക്കൽ ക്രിസ്മസ് കാരൾ ചിംസ് ഓഫ് പീസ്’ (ഇവശാലെ ീള ജലമരല) ഡിസംബർ ഒന്പതിന് (ശനി) ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കും.

ഇംഗ്ലീഷ്, അറബിക്, ചൈനീസ്, എത്യോപ്യൻ, കൊറിയൻ, മലയാളം, സിംഹള, തഗാലോഗ് തുടങ്ങി പത്തോളം ഭാഷകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്വയർ ക്രിസ്മസ് കാരൾ ഗാനങ്ങൾ ആലപിക്കും.

വൈകുന്നേരം നാലിന് ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ മത്സരം നടക്കും. 5 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മത്സരം. 5 അംഗങ്ങൾ അടങ്ങുന്ന ടീമുകൾക്ക് മത്സരിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് മാത്യു ചാക്കോ കൊച്ചയ്പ്പ്, സെക്രട്ടറി ചാക്കോ ഉമ്മൻ, ട്രഷറർ സജി തോമസ്, ജനറൽ കണ്‍വീനർ ജേക്കബ് ഡാനിയേൽ എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് 050 54 5 4929.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള