+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎഇ ലോകത്തിനു നൽകുന്നത് സുരക്ഷയുടെയും സമാധാനത്തിന്‍റേയും സന്ദേശം: മുഹമ്മദ് അഹമ്മദ് അൽ മറി

ദുബായ്: യുഎഇയുടെ നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്‍റെ നിറവിൽ നിൽക്കുന്പോൾ സമാധാനത്തിനും സുരക്ഷയ്ക്കും പേരുകേട്ട രാഷ്ട്രമായി യുഎഇ മാറിയ സന്തോഷമാണ് ലോകത്തിന് മുന്പിൽ സമർപ്പിക്കാനുള്ളതെന്ന് ദുബായ് എ
യുഎഇ ലോകത്തിനു നൽകുന്നത് സുരക്ഷയുടെയും സമാധാനത്തിന്‍റേയും സന്ദേശം: മുഹമ്മദ് അഹമ്മദ് അൽ മറി
ദുബായ്: യുഎഇയുടെ നാല്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്‍റെ നിറവിൽ നിൽക്കുന്പോൾ സമാധാനത്തിനും സുരക്ഷയ്ക്കും പേരുകേട്ട രാഷ്ട്രമായി യുഎഇ മാറിയ സന്തോഷമാണ് ലോകത്തിന് മുന്പിൽ സമർപ്പിക്കാനുള്ളതെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്റ്റർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി. ദുബായ് കെ എംസിസി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ പിന്നിട്ട നാല്പത്തിയാറു വർഷങ്ങൾ പുരോഗതിയുടേതും സമൃദ്ധിയുടേതുമാണ്. ലോകത്തിന്‍റെ എല്ലാ ദിക്കുകളിൽ നിന്നുമെത്തുന്ന മനുഷ്യർ ഈ രാജ്യത്തിന്‍റെ ആതിഥ്യം സ്വീകരിക്കുന്നു. തദ്ദേശീയരായ ജനങ്ങളോടൊപ്പം ചേർന്ന് വിദേശികളും ഈ നാട് കെട്ടിപ്പടുക്കാൻ കഠിന പ്രയത്നം ചെയ്തിട്ടുണ്ട്. ഈ ആഘോഷ വേളയിൽ അവരുടെ സേവനങ്ങൾ കൂടി അനുസ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

നൂറ്റാണ്ടുകളിലൂടെ രൂപം കൊണ്ട ഇന്ത്യ-യുഎഇ ബന്ധം സാമൂഹിക സാംസ്കാരിക,സാന്പത്തിക മേഖലകളിലൊക്കെയും ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇന്ത്യ അറബ് ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇരു രാജ്യങ്ങൾക്കിടയിലുള്ള ആത്മ ബന്ധം ഉൗട്ടി ഉറപ്പിക്കാൻ ദുബായ് കെ എംസിസി എല്ലാ വർഷവും നടത്തുന്ന ആഘോഷ പരിപാടികൾ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദുബായ് ഇന്ത്യൻ കോണ്‍സൽ ജനറൽ വിപുൽ, സയിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, ഗൾഫാർ മുഹമ്മദാലി, മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, യുഎഇ കെ എംസിസി പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, യഹയ തളങ്കര,റഷിദ് അസ്ലം,സുബ്ഹാൻ ബിൻ ഷംസുദ്ദീൻ,സിനിമാതാരം മാമുക്കോയ, ദുബായ് കെ എംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, എം.എ മുഹമ്മദ് കുഞ്ഞി, ഹസൈനാർ തോട്ടുംഭാഗം, അഡ്വ:സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല,അഷ്റഫ് കൊടുങ്ങല്ലൂർ, ആർ.ശുക്കൂർ,ഇസ്മായിൽ അരീകുറ്റി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ