+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ പുതിയ പഠനത്തിന് സൗദി ആഭ്യന്തര വകുപ്പ്

ദമാം: റോഡ് അപകടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായും സൂഷ്മമായും പഠിച്ചു ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ ട്രാഫിക് പദ്ധതി തയാറാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൾ അസീസ് ബിൻ സൗദ് രാജകുമാരൻ നിർ
റോഡ് അപകടങ്ങൾ കുറയ്ക്കാൻ പുതിയ പഠനത്തിന്  സൗദി ആഭ്യന്തര വകുപ്പ്
ദമാം: റോഡ് അപകടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ച് ശാസ്ത്രീയമായും സൂഷ്മമായും പഠിച്ചു ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ ട്രാഫിക് പദ്ധതി തയാറാക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൾ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദ്ദേശം നൽകി.

ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങൾ കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി നിലവിലെ നിയമങ്ങൾ പുനഃപരിശോധിക്കും. നിയമ ലംഘകർക്കുള്ള ശിക്ഷകളും ഉയർത്തും. നിലവിലുള്ള ്രെഡെവിംഗ് സ്കൂളുകൾ നവീകരിക്കുകയും പുതിയ സ്കൂളുകൾ തുറക്കുകയും ചെയ്യും.

വനിതകൾക്കു വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരുത്തുന്നതിനു മുന്പായി റോഡുകളിലെ സുരക്ഷ പരമാവധി വർധിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. അടുത്ത വർഷം ജൂണ്‍ 23 മുതലാണ് വനിതകൾക്കു വാഹനം ഓടിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വരുക.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം