+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ സെൻട്രൽ റീജണ്‍ ഷിക്കാഗോ കണ്‍വൻഷൻ കിക്ക്ഓഫ് ചെയ്തു

ഷിക്കാഗോ: ഫോമാ ആറാമത് ദേശീയ കണ്‍വൻഷന്‍റെ രജിസ്ട്രേഷൻ കിക്ക്ഓഫ് മൗണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഹാളിൽ ഡിസംബർ മൂന്നിന് നടന്നു.ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറന്പിലിൽ നിന്നും രജിസ്ട്രേഷൻ സ്വീകരിച
ഫോമാ സെൻട്രൽ റീജണ്‍ ഷിക്കാഗോ കണ്‍വൻഷൻ കിക്ക്ഓഫ് ചെയ്തു
ഷിക്കാഗോ: ഫോമാ ആറാമത് ദേശീയ കണ്‍വൻഷന്‍റെ രജിസ്ട്രേഷൻ കിക്ക്ഓഫ് മൗണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഹാളിൽ ഡിസംബർ മൂന്നിന് നടന്നു.

ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറന്പിലിൽ നിന്നും രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ഷിക്കാഗോ കണ്‍വൻഷൻ തീർച്ചയായും ഒരു ചരിത്രവിജയമായിരിക്കുമെന്നാണ് ഇതുവരെ ലഭിച്ച രജിസ്ട്രേഷനുകൾ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റീജണ്‍ വൈസ് പ്രസിഡന്‍റ് ബിജി ഫിലിപ്പ് ഇടാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ ട്രഷറർ ജോസി കുരിശിങ്കൽ, ബീന വള്ളിക്കളം, ഷിക്കാഗോ റീജണ്‍ പിആർഒ സിനു പാലയ്ക്കത്തടം, റീജണൽ സെക്രട്ടറി ഡോ. സാൽബി പോൾ ചേന്നോത്ത്, ചെയർമാൻ സണ്ണി വള്ളിക്കളം, കോ ചെയർമാൻ ജോസ് മണക്കാട്ട്, നാഷണൽ കോർഡിനേറ്റർ ജോണ്‍ പാട്ടപതി, ജനറൽ കണ്‍വീനർമാരായ രാജൻ തലവടി, ജോണ്‍സണ്‍ കണ്ണൂക്കാടൻ, ആന്േ‍റാ കവലയ്ക്കൽ, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, അച്ചൻകുഞ്ഞ് മാത്യു, ജോണ്‍സണ്‍ മാളിയേക്കൽ, ജോണി വടക്കാഞ്ചേരി, അപ്പച്ചൻ നെല്ലുവേലിൽ, സണ്ണി ഇ. തോമസ്, ഷിബു അഗസ്റ്റിൻ, നിഷ എറിക്, മോനു വർഗീസ്, ആഷ്ലി ജോർജ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം