+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസിൽ ഹിമപാതം: വൈദ്യുതിബന്ധം തകരാറിലായി

സാൻ അന്തോണിയോ: ഈ സീസണിലെ ആദ്യ ഹിമപാതത്തിൽ ടെക്സസ് മൂടിപുതഞ്ഞു. ഡിസംബർ ഏഴിന് രാത്രി ഒന്പതോടെ ടെക്സസിന്‍റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളായ സാൻ അന്േ‍റാണിയെ, കോളജ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ 2.5 ഇഞ്ച്
ടെക്സസിൽ ഹിമപാതം: വൈദ്യുതിബന്ധം തകരാറിലായി
സാൻ അന്തോണിയോ: ഈ സീസണിലെ ആദ്യ ഹിമപാതത്തിൽ ടെക്സസ് മൂടിപുതഞ്ഞു. ഡിസംബർ ഏഴിന് രാത്രി ഒന്പതോടെ ടെക്സസിന്‍റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളായ സാൻ അന്േ‍റാണിയെ, കോളജ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ 2.5 ഇഞ്ച് കനത്തിലാണ് മഞ്ഞു പെയ്തുവെന്ന് നാഷണൽ വെതർ സർവീസിന്‍റെ റിപ്പോർട്ട് പറയുന്നു.

കനത്ത ഹിമപാതത്തെ തുടർന്ന് 63000 പേർക്ക് വൈദ്യുതി ബന്ധം താറുമാറായി 25 ഡിഗ്രി വരെ താപനില താഴ്ന്നത് കൃഷിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഹൂസ്റ്റണിൽ വ്യാഴാഴ്ച അർധ രാത്രിക്കുശേഷവും വെള്ളിയാഴ്ച രാവിലേയും മഞ്ഞുപെയ്യുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോർപസ് ക്രിസ്റ്റിയിൽ മൂന്ന് ഇഞ്ച് വരെ കനത്തിൽ മഞ്ഞു പെയ്തു.

1987 ജനുവരിക്കുശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഹിമപാതം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബ്രിട്ട് വില്യംസ് പറഞ്ഞു. സാൻ അന്േ‍റാണിയായിൽ 1985 ൽ 13.2 ഇഞ്ച് കനത്തിൽ ഹിമപാതം ഉണ്ടായതാണ് ഇതുവരെയുള്ള റിക്കാർഡ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ