+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമ്മാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ താങ്ക്സ്ഗിവിംഗ് ആഘോഷിച്ചു

ഷിക്കാഗോ: ബെൽവുഡ് മാർത്തോമ്മശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഒരുമയുടെ പ്രതീകമായി ഇടവകാംഗങ്ങൾ ഒത്തുചേർന്ന് താങ്ക്സ്ഗിവിംഗ് ആഘോഷിച്ചു. നവംബർ 30 ന് നടന്ന ആഘോഷങ്ങളുടെ മുന്നോടിയാടി നന്ദി സൂചകമായി വിശുദ്
മാർത്തോമ്മാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ താങ്ക്സ്ഗിവിംഗ് ആഘോഷിച്ചു
ഷിക്കാഗോ: ബെൽവുഡ് മാർത്തോമ്മശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഒരുമയുടെ പ്രതീകമായി ഇടവകാംഗങ്ങൾ ഒത്തുചേർന്ന് താങ്ക്സ്ഗിവിംഗ് ആഘോഷിച്ചു. നവംബർ 30 ന് നടന്ന ആഘോഷങ്ങളുടെ മുന്നോടിയാടി നന്ദി സൂചകമായി വിശുദ്ധബലിയർപ്പണം നടന്നു. ഷിക്കാഗോ സെന്‍റ് തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികത്വം വഹിച്ച് വചന സന്ദേശം നൽകി. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപത ഫിനാൻസ് ഓഫീസർ ഫാ. ജോർജ് മാളിയേക്കൽ, കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പിൽ, സഹവികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. ആന്‍റണി തുണ്ടത്തിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

തുടർന്നു പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ തിരുനാൾ കോഓർഡിനേറ്റർ ജോസഫ് ചാമക്കാല സ്വാഗതം ആശംസിച്ചു. മാർ ജേക്കബ് അങ്ങാടിയത്ത് വൈദികർക്കും കൈക്കാരൻമാർക്കുമൊപ്പം ടർക്കി മുറിച്ചു. ബെൽവുഡിൽ ആദ്യത്തെ സീറോ മലബാർ പള്ളി കൂദാശചെയ്യപ്പെട്ടിട്ട് 30 വർഷവും പുതിയ കത്തീഡ്രൽ കൂദാശ ചെയ്യപ്പെട്ടിട്ട് 2018 ൽ 10 വർഷവും തികയുകയാണ്. ഇതിനോടനുബന്ധിച്ചുള്ള 2018 ലെ ആഘോഷപരിപാടികളുടെ ചെറിയ തുടക്കമായിരുന്നു ഈ ഒത്തുചേരൽ. കത്തീഡ്രൽ നിർമാണത്തിന് നേതൃത്വം നൽകിയ മുൻ വികാരി ഫാ. ആന്‍റണി തുണ്ടത്തിൽ, യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേൽ, ഡോ. ഈനാസ്, ട്രസ്റ്റി ജോർജ് അന്പലത്തുങ്കൽ എന്നിവർ സംസാരിച്ചു. ജോണി മണ്ണഞ്ചേരിൽ, വിജയൻ കടമപ്പുഴ, റോയ് ചാവടി, ഷാബു, ഷീബ എന്നിവരുടെ നേതൃത്വത്തിൽ താങ്ക്സ്ഗിവിംഗ് ഡിന്നർ സംഘടിപ്പിച്ചു. ഇടവക ട്രസ്റ്റീസും വിമൻസ് ഫോറവും മറ്റു അത്മായ സംഘടനകളും പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്