+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമർജിത് കൗറിനെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു

ക്യൂൻസ് (ന്യൂയോർക്ക്): രണ്ടു ദിവസം മുന്പ് കാണാതായ ഇന്ത്യൻ വംശജ അമർജിത് കൗർ (24) എന്ന യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ഡിസംബർ ആറിന് വീട്ടിൽനിന്നും 114ലാമത് സ്ട്രീറ്റും ലിബ
അമർജിത് കൗറിനെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ക്യൂൻസ് (ന്യൂയോർക്ക്): രണ്ടു ദിവസം മുന്പ് കാണാതായ ഇന്ത്യൻ വംശജ അമർജിത് കൗർ (24) എന്ന യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ഡിസംബർ ആറിന് വീട്ടിൽനിന്നും 114-ലാമത് സ്ട്രീറ്റും ലിബർട്ടി അവന്യുവിനും സമീപമുള്ള ചേയ്സ് ബാങ്കിലേക്ക് ചെക്ക് ഡിപ്പോസിറ്റ് ചെയ്യാൻ പോയ ഇവർ അപ്രത്യക്ഷമാകുകയായിരുന്നു.

ഡിപ്പോസിറ്റ് ചെയ്തശേഷം പാർക്ക് ചെയ്തിരുന്ന കാറിലേക്ക് മടങ്ങിവരികയോ, കുട്ടികളെ സ്കൂളിൽനിന്നും പിക്ക് ചെയ്യുവാൻ എത്തുകയോ ചെയ്തിട്ടില്ലെന്ന് ഭർത്താവ് ലക് വിന്ദർ മുൾട്ടാനി പറഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിൽ കൗറിന്‍റെ ഫോണ്‍ കാറിൽ നിന്നും കണ്ടെത്തിയിരുന്നു.

15 വർഷ വിവാഹ ജീവിതത്തിനിടയിൽ യാതൊരു കുടുംബ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും സൗമ്യമായ പെരുമാറ്റമാണ് കൗറിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നും ഭർത്താവ് കൂട്ടിചേർത്തു.

അഞ്ചടി, നാലിഞ്ച് ഉയരവും 195 പൗണ്ട് ഭാരവുമുള്ള ഇവരെ കാണാതാകുന്പോൾ ബ്ലാക്ക് ലോംഗ് സ്ലീവ് ഷർട്ടും മഞ്ഞ പാന്‍റുമാണ് ധരിച്ചിരുന്നത്.

ഇവരെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 800 577 8477, 1888 577 4782 എന്ന നന്പറിൽ ന്യുയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റുമായി ബന്ധപ്പെടണം.

റിപ്പോർട്ട്: പി.പി. ചെറിയാൻ