+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഹബത് ആഘോഷം അവിസ്മരണീയമായി

കുവൈത്ത്: കുവൈത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയായ മുഹബത്തിന്‍റെ ആഘോഷ പരിപാടികൾ അബാസിയ നോട്ടിംഗ്ഹാം സ്കൂളിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. രക്ഷാധികാരി സത്താർ കുന്നിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ച
മുഹബത് ആഘോഷം അവിസ്മരണീയമായി
കുവൈത്ത്: കുവൈത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയായ മുഹബത്തിന്‍റെ ആഘോഷ പരിപാടികൾ അബാസിയ നോട്ടിംഗ്ഹാം സ്കൂളിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.

രക്ഷാധികാരി സത്താർ കുന്നിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസഹിഷ്ണതയുടെ ഈ കാലത്തു ജാതി മത ചിന്തകൾക്കതീതവുമായുള്ള ഇത്തരം കൂട്ടായ്മകൾ ശക്തിപ്പെടേണ്ടതുണ്ടെന്നും സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹം ഉയർന്നു വരണമെന്നും സത്താർ കുന്നിൽ പറഞ്ഞു. മുഹബത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം പക്ഷാഘാതമേറ്റു കുവൈത്തിൽ കഴിയുന്ന ഒരു രോഗിക്ക് നൽകി ശറഫുദ്ദീൻ കണ്ണെത് നിർവഹിച്ചു. ഹബീബുള്ള മുറ്റിച്ചൂർ, അലി മാണിക്കോത് എന്നിവർക്ക് ഉപഹാരം നൽകി.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അരിപ്പോ തിരിപ്പോ ഫെയിം ആബിദ് കണ്ണൂർ , നിസാം അലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും കോമഡി ഉത്സവ് ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച മിമിക്സും കാണികളെ വിഷമയിപ്പിച്ചു. ഉച്ചക്ക് ഒന്നു മുതൽ അംഗങ്ങളുടെ നേതൃത്വത്തിൽ ഗാനമേള, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ് തുടങ്ങിയ കലാപപരിപാടികൾ അരങ്ങേറി. പാചക മത്സരത്തിൽ ജസ്നി ഷമീർ ഒന്നാം സ്ഥാനവും ആഫിയ അഹ്മദ് രണ്ടാം സ്ഥാനവും നേടി. മൈലാഞ്ചി മത്സരത്തിൽ ഹുസ്ന ഫർഹാന ഒന്നാം സ്ഥാനവും ഷഹാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുരുഷൻമാർക്കായി നടത്തിയ ഡ്രോയിംഗ് മത്സരത്തിൽ വിനയൻ ടി.കെ ബഷീർ, നൗഫൽ എന്നിവർ വിജയികളായി.

പ്രസിഡന്‍റ് നിയാസ് മജീദ് അധ്യക്ഷത വഹിച്ചു. അബ്ദുള്ള കടവത്, റഫീഖ് ഒളവറ, സുഹൈൽ ബല്ല, അൻസാർ കൊല്ലം, കബീർ മണ്ണാർക്കാട്, ജനറൽ സെക്രട്ടറി നവാസ് അലി, ട്രഷറർ എം.എസ്.കെ.വി ശരീഫ് എന്നിവർ സംസാരിച്ചു. മുസ്തഫ ചെമ്മാട്, ആസിഫ്, അനീഷ്, നിസാം, റഷീദ്,റഫീഖ്, സുനീർ, സുബൈർ, ശശികുമാർ, ഫ്രാങ്ക്ളിൻ, ഷംസു ബദരിയാ, ഷാഫി മക്കാത്തി, റഷീദ് മമ്മൂസ്,രാധാകൃഷ്ണൻ, ഷൈജു ജാഫർ, നൗഷു, അനസ്, ശ്രീകുമാർ,ശ്രീജിത്, വിഷ്ണു, ലാലി, ബിന്ദു, രജനി, വനജ, ലിവി, സജിലാ സണ്ണി, പ്രേമലത, ശ്യാമ, സന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ