+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇസ്രയേൽ തലസ്ഥാനം: വിമർശനവുമായി മാർപാപ്പയും ഇറാനും

സെന്‍റ് പീറ്റേഴ്സ് സ്ക്വയർ: ഇസ്രയേലിന്‍റെ തലസ്ഥാനം ജറുസലേമിനെ അംഗീകരിച്ച അമേരിക്കൻ പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പയും ഇറാനും രംഗത്ത്.ട്രംപ് ഭരണ കൂടത്തെ പരോക്ഷ
ഇസ്രയേൽ തലസ്ഥാനം: വിമർശനവുമായി മാർപാപ്പയും ഇറാനും
സെന്‍റ് പീറ്റേഴ്സ് സ്ക്വയർ: ഇസ്രയേലിന്‍റെ തലസ്ഥാനം ജറുസലേമിനെ അംഗീകരിച്ച അമേരിക്കൻ പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പയും ഇറാനും രംഗത്ത്.

ട്രംപ് ഭരണ കൂടത്തെ പരോക്ഷമായി വിമർശിച്ചും ആശങ്ക അറിയിച്ചുമാണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ വീക്കിലി ഓഡിയൻസിനെ അഭിമുഖീകരിച്ചത്. ജറുസലം നഗരത്തെ സംബന്ധിച്ചു ഇസ്രയേലും പലസ്തീനും തമ്മിൽ നിലവിലുള്ള വ്യവസ്ഥകൾ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നു മാർപാപ്പ അഭിപ്രായപ്പെട്ടു. തീരുമാനം രാജ്യാന്തര തലത്തിൽ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പദവി ഏറ്റെടുത്തതിനുശേഷം കുടിയേറ്റം, കലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച നിലപാടുകൾക്ക് തുല്യമാണിതെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു.

യഹൂദൻമാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ജറുസലം വിശുദ്ധ നഗരമാണ്. ഇവിടം സമാധാനമായിരിക്കണെന്നാണ് ആഗ്രഹിക്കുന്നത്. യുഎൻ പ്രമേയത്തിന് വിധേയമായി നിലവിലുള്ള ഒത്തു തീർപ്പ് വ്യവസ്ഥകൾ നിലനിൽക്കണമെന്ന് മാർപാപ്പ പറഞ്ഞു.

അതേസമയം നിലവിലുള്ള വ്യവസ്ഥകളിൽ നിന്നും ഒരു തരത്തിലുള്ള മാറ്റവും അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ