+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ മാർ തെയോഫിലോസ് ഓർമദിനം ആചരിച്ചു

സഫേണ്‍ (ന്യൂയോർക്ക്): കാലം ചെയ്ത മലബാർ ഭദ്രാസനാധ്യക്ഷൻ ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ നാല്പതാം ചരമദിനം ഡിസംബർ രണ്ടിന് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ആചരിച്ചു. എംജിഒസിഎസ്എം ആദ
ന്യൂയോർക്കിൽ മാർ തെയോഫിലോസ് ഓർമദിനം ആചരിച്ചു
സഫേണ്‍ (ന്യൂയോർക്ക്): കാലം ചെയ്ത മലബാർ ഭദ്രാസനാധ്യക്ഷൻ ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ നാല്പതാം ചരമദിനം ഡിസംബർ രണ്ടിന് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ആചരിച്ചു. എംജിഒസിഎസ്എം ആദ്യകാല പ്രവർത്തകനും സംഘാടകനുമായ ഫാ. പി.സി. ചെറിയാന്‍റെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ റവ. ഡോ. രാജു എം. വർഗീസ്, റവ. ഡോ. വർഗീസ് എം. ഡാനിയൽ, ഫാ. തോമസ് മാത്യു, ഫാ. മാത്യു തോമസ്, ഫാ. സണ്ണി ജോസഫ്, ഫാ. ഷിബു ഡാനിയൽ എന്നിവർ സഹകാർമികരായി.

തുടർന്നു നടന്ന അനുസ്മരണയോഗത്തിൽ ഭദ്രാസനതല വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും മുൻകാലഭാരവാഹികളും മാർ തെയോഫിലോസിന്‍റെ ഓർമകൾ പങ്കുവച്ചു. ആമുഖപ്രസംഗം നടത്തിയ ഇടവക വികാരി റവ. ഡോ. രാജു എം. വറുഗീസ് തന്‍റെ പ്രസംഗത്തിൽ കോട്ടയം പഴയ സെമിനാരിയിൽ പഠിച്ച കാലവും സ്റ്റുഡന്‍റ് സെന്‍ററിൽ ഒരുമിച്ച് പ്രവർത്തിച്ച ദിവസങ്ങളും വിദ്യാർഥി പ്രസ്ഥാനത്തിനായി കർമകുശലതയോടെ ഓടി നടന്നതുമൊക്കെ പ്രതിപാദിച്ചു.

ഫാ. പി.സി ചെറിയാൻ, അധ്യക്ഷത വഹിച്ചു. ഫാ. മാത്യു തോമസ്, ഫാ. ഷിബു ഡാനിയൽ, ഫാ. തോമസ് മാത്യു, ജോർജ് തുന്പയിൽ, ഡോ. ഫിലിപ്പ് ജോർജ്, ലീലാമ്മ മത്തായി, കോരസണ്‍ വറുഗീസ്, അനു ജോസഫ്, ഫിലിപ്പോസ് ഫിലിപ്പ്, പീറ്റർ ജേക്കബ്, മോളമ്മ ജോസ് എന്നിവർ അനുസ്മരിച്ചു.

എം സി യായി പ്രവർത്തിച്ച ഭദ്രാസന കൗണ്‍സിൽ അംഗം കൂടിയായ സജി എം പോത്തൻ, തിരുമേനി തുടങ്ങിവച്ചതും പൂർത്തിയാക്കാൻ സാധിക്കാതെ പോയതുമായ ഏതെങ്കിലുമൊരു പ്രോജക്ട് ഏറ്റെടുത്ത് നടത്തേണ്ടതിന്‍റെ ആവശ്യകത ഉൗന്നിപറഞ്ഞു. സാജൻ പോത്തൻ നന്ദി പറഞ്ഞു.