+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരുണ മില്ലർക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

മേരിലാന്‍റ്: മേരിലാന്‍റ് ആറാം കണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി അരുണ മില്ലർക്കു പിന്തുണ പ്രഖ്യാപിച്ച് യുവശാസ്ത്രജ്ഞൻ രംഗത്തെത്തി.20,000–ൽപരം അംഗങ്ങളുള്ള ശ
അരുണ മില്ലർക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ
മേരിലാന്‍റ്: മേരിലാന്‍റ് ആറാം കണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി അരുണ മില്ലർക്കു പിന്തുണ പ്രഖ്യാപിച്ച് യുവശാസ്ത്രജ്ഞൻ രംഗത്തെത്തി.

20,000–ൽപരം അംഗങ്ങളുള്ള ശാസ്ത്രജ്ഞ·ാരുടെ ഗ്രൂപ്പ് പ്രസിഡന്‍റ് ഷൊനെസി നോട്ടൻ, അരുണയെ പോലുള്ള പ്രഗത്ഭ ശാസ്ത്രജ്ഞർ ഭരണ തലങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്നും രാജ്യം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതിന് ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു.

മോണ്ട്ഗോമറി കൗണ്ടി ട്രാഫിക്ക് എൻജിനിയറായി 25 വർഷത്തെ സേവനത്തിനുശേഷം റിട്ടയർ ചെയ്ത അരുണ നിലവിലുള്ള പ്രതിനിധിയും ഡെമോക്രാറ്റിക്ക് പാർട്ടി അംഗവുമായ ജോണ്‍ ഡിലേനി ഡമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനേഷൻ ലഭിക്കുന്നതിനുവേണ്ടി മത്സരിക്കുന്ന ഒഴിവിലാണ് സ്ഥാനാർഥിയായി രംഗത്തെത്തിയിരിക്കുന്നത്.

മോണ്ടഗോമറി കൗണ്ടിയിലെ ജോലി സ്വീകരിക്കുന്നതിനു മുന്പ് ലോസ് ആഞ്ചലസ് കൗണ്ടി ഉദ്യോഗസ്ഥയായിരുന്ന അരുണ മില്ലർ. എട്ടു വയസുള്ളപ്പോഴാണ് ഇന്ത്യയിൽനിന്നും മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലെത്തിയത്.

മേരിലാന്‍റ് സഭയിൽ അപ്രോപ്രിയേഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ച ആദ്യ ഇന്ത്യൻ അമേരിക്കൻ വനിത എന്ന ബഹുമതിയും അരുണ സ്വന്തമായിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ