+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രുഗ്മണി കലാമംഗളത്തിന് ഹൂസ്റ്റണ്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വാൻഗാർഡ് ഹൈസ്കൂൾ വിദ്യാർഥിനിയും ഇന്ത്യൻ അമേരിക്കൻ വംശജയുമായ രുഗ്മണി കലാമംഗളം രചിച്ച ആഫ്റ്റർ ഹാർവി എന്ന കവിത ഹൂസ്റ്റണ്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി കരസ്ഥമാക്കി.ടെക്സസി
രുഗ്മണി കലാമംഗളത്തിന് ഹൂസ്റ്റണ്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വാൻഗാർഡ് ഹൈസ്കൂൾ വിദ്യാർഥിനിയും ഇന്ത്യൻ അമേരിക്കൻ വംശജയുമായ രുഗ്മണി കലാമംഗളം രചിച്ച ആഫ്റ്റർ ഹാർവി എന്ന കവിത ഹൂസ്റ്റണ്‍ യൂത്ത് പോയറ്റ് ലൊറീറ്റ് ബഹുമതി കരസ്ഥമാക്കി.

ടെക്സസിൽ ഹൂസ്റ്റണ്‍ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച ഹാർവി ചുഴലി ജനഹൃദയങ്ങളിൽ എത്രമാത്രം വേദനയും ഭയവും സൃഷ്ടിച്ചു എന്നതിനെക്കുറിച്ച് ആഫ്റ്റർ ഹാർവി എന്ന കവിതയിൽ രുഗ്മിണി ചിത്രീകരിച്ചിരുന്നു.

കവിതകളുടെ ഒരു സമാഹാരം മത്സരത്തിനായി സമർപ്പിച്ചിരുന്നെങ്കിലും ഈ കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് അഭിമാനത്തോടെ രുഗ്മണി പറഞ്ഞു.

ആറാം വയസിൽ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ രുഗ്മണി മേയേഴ്സ് യൂത്ത് കൗണ്‍സിലിൽ കൾച്ചറൽ ആർട്സ് അഡ്വൈസറാണ്. ലോയർ ആകണമെന്നാണ് രുഗ്മണിയുടെ ആഗ്രഹം. ഒരു കവയത്രി ആകണമെന്ന് എട്ടാം ഗ്രേഡിൽ പഠിക്കുന്നതുവരെ ആഗ്രഹമില്ലായിരുന്നു. ഹൂസ്റ്റണ്‍ മെറ്റ– ഫോറിൽ ഗായിക ആയ ശേഷമാണ് കവിത എഴുതാൻ ആരംഭിച്ചതെന്നും രുഗ്മണി കൂട്ടിച്ചേർത്തു.സ്കൂൾ പ്രിൻസിപ്പൽ റമോണ്‍ മോസ് രുഗ്മണിക്ക് വിജയാശംസകൾ നേർന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ