+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കെ എംസിസി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച സമാപനം

ദുബായ്: നാല്പത്തി ആറാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെ എംസിസി ഒരു മാസമായി നടത്തിവരുന്ന ആഘോഷ പരിപാടികൾക്ക് ഡിസംബർ എട്ടിന് (വെള്ളി) സമാപനം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദ
ദുബായ് കെ എംസിസി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച സമാപനം
ദുബായ്: നാല്പത്തി ആറാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെ എംസിസി ഒരു മാസമായി നടത്തിവരുന്ന ആഘോഷ പരിപാടികൾക്ക് ഡിസംബർ എട്ടിന് (വെള്ളി) സമാപനം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രക്തദാന ക്യാന്പ്, സ്പോർട്സ് മീറ്റ്, കലാ സാഹിത്യ മത്സരം, വനിതാ വിഭാഗം സംഘടിപ്പിച്ച കുക്കറി ഷോ തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പരിപാടികൾ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു. രാജ്യത്തിനുവേണ്ടി ജീവാർപ്പണം നടത്തിയ രക്തസാക്ഷികളുടെ ഓർമയ്ക്കായി യുഎഇ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച രക്തസാക്ഷി ദിനാചരണം വിപുലമായി ആചരിക്കുകയും ചെയ്തു.

പ്രവാസികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പികുന്നതിന് സഹായമാവുന്നവിധം ഏറ്റവും മികവുറ്റ നിലയിലാണ് സർഗോൽസവം എന്ന പേരിൽ കലാ സാഹിത്യ മത്സരങ്ങൾ നടത്തിയത്. ദുബായ് പോലീസുമായി ചേർന്ന് ഫിറ്റ്നസ് ചാലഞ്ച് പ്രോഗ്രാമും നടത്തി. ദുബായ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്ലീൻ അപ്പ് ദി വേൾഡ് ശുചീകരണ പരിപാടിയിൽ ആയിരങ്ങളെ അണിനിരത്തി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞു. ഗർഹൂദ് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ദുബായിലെ ഇന്ത്യൻ കോണ്‍സുൽ ജനറൽ വിപുൽ, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി , ഗൾഫാർ മുഹമ്മദാലി, എം.എ സലിം, നാഷണൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. സുബൈർ തുടങ്ങി കെ എംസിസി കേന്ദ്ര സംസ്ഥാന കമ്മിറ്റി നേതാക്കളും അറബ് പ്രമുഖരും സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ദുബായ് കെ എംസിസിയുടെ ഈ വർഷത്തെ ബിസിനസ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ2017 അവാർഡ് സഹീർ സ്റ്റോറീസ് (ബ്രോനെറ്റ് ഗ്രൂപ്പ്), ഹ്യൂമൻ വെൽഫയർ അവാർഡ് മുസ്തഫ അൽ ഖത്താൽ, ബിസിനസ് എക്സലൻസി അവാർഡ് നിയാസ് കണ്ണേത്ത് (അവീർ അൽ നൂർ പോളി ക്ലീനിക്), ഇന്നവേറ്റീവ് ബിസിനസ് പേഴ്സണാലിറ്റി അവാർഡ് റഫീഖ് എ.ടി (ടെലിവീസ് ഗ്രൂപ്പ് സ്പെയ്ൻ), യംഗ് എന്‍റർപ്രണർ അവാർഡ് ഷിയാസ് സുലത്താൻ (അൽ മുസറാത്ത് ഗ്രൂപ്പ്) എന്നിവർക്ക് ചടങ്ങിൽ സമ്മാനിക്കും.

ഗൾഫിലെ മികച്ച മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് പി.പി ശശീന്ദ്രൻ (മാതൃഭൂമി),അരുണ്‍ കുമാർ (ഏഷ്യനെറ്റ്), ഫസലു (ഹിറ്റ് എഫ്എം റേഡിയോ), റഫീഖ് കരുവംപോയിൽ (ജീവൻ ടിവി കാമറമാൻ) എന്നിവരെയും തെരഞ്ഞെടുത്തു.

ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടു നടക്കുന്ന ഇശൽ നൈറ്റിൽ പ്രശസ്ത ഗായകരായ എം.എ. ഗഫൂർ, നവാസ് പാലേരി, ടെലിവിഷൻ റിയാലിറ്റി ഷോ താരങ്ങളായ ഹംദ നൗഷാദ്, മുഹമ്മദ് ഷൻവർ, റബീഉള്ള എന്നിവർ ഗാനങ്ങളാലപിക്കും. ദുബായ് കെ എംസിസി കലാകാര·ാർ അവതരിപ്പിക്കുന്ന കോൽക്കളി, അറബന മുട്ട്, കുട്ടികളുടെ അറബി ഡാൻസ്, ഒപ്പന എന്നിവയും ഡോ: സുബൈറിന്‍റെ ഇന്‍റർനാഷണൽ ഫാൽക്കൻ ഡോക്കുമെന്‍ററിയുടെ പ്രദർശനവും ഉണ്ടാകുമെന്ന് ചീഫ് കോഓർഡിനേറ്റർ അഡ്വ: സാജിദ് അബൂബക്കർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ പ്രസിഡന്‍റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി ഇസ്മായിൽ, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. ഷുക്കൂർ, ഹുസൈനാർ തോട്ടുംഭാഗം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ