+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ എംസിസി മലപ്പുറം സോക്കർ മേള ലോഗോ പ്രകാശനം ചെയ്തു

ദമാം: മലപ്പുറം ജില്ലാ കെ എംസിസിയുടെ പി. സീതിഹാജി ഗോൾഡൻ ട്രോഫിക്കും കാഷ് അവാർഡിനും എയർ ഇന്ത്യ റണ്ണേഴ്സ് കപ്പിനും കാഷ് അവാർഡിനും ദാറുസിഹ മെഡിക്കൽ സെന്‍ററുമായി ചേർന്ന് ദാദാഭായ് ട്രാവൽസിന്‍റെ സഹകരണത്ത
കെ എംസിസി മലപ്പുറം സോക്കർ മേള ലോഗോ പ്രകാശനം ചെയ്തു
ദമാം: മലപ്പുറം ജില്ലാ കെ എംസിസിയുടെ പി. സീതിഹാജി ഗോൾഡൻ ട്രോഫിക്കും കാഷ് അവാർഡിനും എയർ ഇന്ത്യ റണ്ണേഴ്സ് കപ്പിനും കാഷ് അവാർഡിനും ദാറുസിഹ മെഡിക്കൽ സെന്‍ററുമായി ചേർന്ന് ദാദാഭായ് ട്രാവൽസിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പി.എ മുഹമ്മദ് ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്‍റ് "മലപ്പുറം സോക്കർ 2017’ ന്‍റെ ലോഗോ പ്രകാശനം ചെയ്തു.

ദമാമിലെ ഹോളിഡേയ്സ് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമാം ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി പ്രകാശനം നിർവഹിച്ചു. മലപ്പുറം സോക്കർ 2017ന്‍റെ പ്രമോ വീഡിയോ ലോഞ്ചിംഗ് എയർ ഇന്ത്യ കിഴക്കൻ പ്രവിശ്യ സെയിൽസ്— മേനജർ അജയ് സരിഹാനും ഫിക്സചർ പ്രകാശനം ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് റഫീഖ് കൂട്ടിലങ്ങാടിയും നിർവഹിച്ചു. വോളന്‍റിയർ ജാക്കറ്റ് വിതരണോദ്ഘാടനം ദാദാഭായ് ട്രാവൽ ജനറൽ മാനേജർ ഹാരിസ് ശംസുദ്ദീൻ വോളന്‍റിയർ ക്യാപ്റ്റൻ ആഷിഖ് വള്ളിക്കുന്നിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന 16 ടീമുകളുടെയും ക്യാപ്റ്റൻമാരെയും പരിചയപ്പെടുത്തി.

ഡിസംബർ എട്ടിന് സൈഹാത്ത് ഖലീജ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കിഴക്കൻ പ്രവിശ്യ കെ എംസിസി പ്രസിഡന്‍റ് ഖാദർ ചെങ്കള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദമാം മലപ്പുറം ജില്ലാ കെ എംസിസി പ്രസിഡന്‍റ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. ടൂർണമെന്‍റ് ചെയർമാൻ റസ്സൽ ചുണ്ടക്കാടൻ, ജൗഹർ കുനിയിൽ, സാജിദ് ആറാട്ടുപുഴ (ദാറുസിഹ), ആലിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് കുട്ടി കോഡൂർ, മുജീബ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.

കബീർ കൊണ്ടോട്ടി, റഹ്മാൻ കാരയാട്, റഫീഖ് പൊയിൽതൊടി, കുഞ്ഞുമുഹമ്മദ് കടവനാട്, ബഷീർ ആലുങ്ങൽ, മാലിക് മഖ്ബൂൽ, ഒ.പി. ഹബീബ്, സകീർ അഹമ്മദ്, ഖാലിദ് തലേങ്ങര തുടങ്ങി ഡിഫ പ്രതിനിധികളും വിവിധ ക്ലബ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം